Latest News
|^| Home -> International -> ആദിവാസികളുടെ അവകാശങ്ങളെ ആദരിക്കുകയും സംരക്ഷിക്കുകയും വേണം: വത്തിക്കാന്‍

ആദിവാസികളുടെ അവകാശങ്ങളെ ആദരിക്കുകയും സംരക്ഷിക്കുകയും വേണം: വത്തിക്കാന്‍

Sathyadeepam

ആദിവാസികളുടെ മനുഷ്യാവകാശങ്ങളെ ആദരിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് വത്തിക്കാന്‍ ആവശ്യപ്പെട്ടു. സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ കോളണിവത്കരണം ആദിവാസികളുടെ അവകാശങ്ങള്‍ ഹനിക്കുന്നുണ്ടെന്ന് യു.എന്‍. പൊതുസഭയില്‍ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ് ബെനഡിറ്റോ ഓസയുടെ പ്രതിനിധി പ്രസ്താവിച്ചു.

‘ആദിവാസി ജനതകളുടെ അവകാശങ്ങളുടെ ആഗോളപ്രഖ്യാപന’ത്തെ തുടര്‍ന്ന് ഈ രംഗത്ത് ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് വത്തിക്കാന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. അതേസമയം, നിരവധി ആദിവാസിജനതകളുടെ പാരിസ്ഥിതികവും സാംസ്കാരികവും ആത്മീയവുമായ പൈതൃകം ഗുരുതരമായ ഭീഷണികള്‍ നേരിടുന്നുണ്ട്. പുരോഗതിയെന്ന പേരില്‍ വിളിക്കപ്പെടുന്ന സാമ്പത്തിക, പ്രത്യയശാസ്ത്ര കോളനിവത്കരണം ആദിവാസിജനതകളുടെ മനുഷ്യാവകാശങ്ങളോടും അവര്‍ ജീവിക്കുന്ന പരിസ്ഥിതിയോടും തെല്ലും കരുതലില്ലാതെ അടിച്ചേല്‍പിക്കപ്പെടുകയാണ്. ജൈവവൈവിദ്ധ്യവും സ്വാഭാവിക പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് പല ഭൂസംരക്ഷണനയങ്ങളും പ്രസ്ഥാനങ്ങളും സദുദ്ദേശ്യത്തോടെ രൂപീകരിക്കുന്നുണ്ട്. പക്ഷേ, ഇവയില്‍ പലതും ഫലത്തില്‍ പ്രാദേശികസമൂഹങ്ങളുടെയും ആദിവാസികളുടേയും ജീവിതങ്ങളെ ബാധിക്കുന്നുണ്ട്. ആമസോണ്‍ നദീതടത്തിലും മറ്റും വന്‍ കോര്‍പറേറ്റുകള്‍ നടപ്പാക്കുന്ന വലിയ ഖനനപ്രവര്‍ത്തനങ്ങള്‍ വന്‍തോതിലുള്ള പാരിസ്ഥിതികനാശവും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും ഉണ്ടാകുന്നുണ്ട്. ആദിവാസികളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മുഖ്യപങ്കാളികളാകേണ്ടത് അവര്‍ തന്നെയാകണം – വത്തിക്കാന്‍ പ്രതിനിധി വിശദീകരിച്ചു.

Leave a Comment

*
*