Latest News
|^| Home -> International -> അഭയാര്‍ത്ഥീസേവനം: കന്യാസ്ത്രീക്ക് 10 ലക്ഷം ഡോളര്‍ സമ്മാനം

അഭയാര്‍ത്ഥീസേവനം: കന്യാസ്ത്രീക്ക് 10 ലക്ഷം ഡോളര്‍ സമ്മാനം

Sathyadeepam

അമേരിക്കയിലെ ഡെന്‍വര്‍ യൂണിവേഴ്സിറ്റി നല്‍കുന്ന പത്തു ലക്ഷം ഡോളറിന്‍റെ ഓപുസ് സമ്മാനത്തിന് സിസ്റ്റര്‍ മേരിലിന്‍ ലേസി തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണ സുഡാനിലും ഹെയ്തിയിലും ഭവനരഹിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ചെയ്ത സേവനങ്ങളാണ് അവരെ അംഗീകാരത്തിനര്‍ഹയാക്കിയത്. സിസ്റ്റര്‍ ലേസി സ്ഥാപിച്ച മെഴ്സി ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സംഘടന ഓരോ വര്‍ഷവും 1400 സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തൊഴില്‍ പരിശീലനം നല്‍കുന്നു. ഈ രംഗത്ത് 25 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് അവര്‍. 1983 ലാ ണ് സുഡാനില്‍ ആഭ്യന്തരയുദ്ധമാരംഭിച്ചത്. 2005 വരെ നീണ്ടു നിന്ന ഈ യുദ്ധങ്ങള്‍ക്കിടെ ലക്ഷങ്ങള്‍ നിരാലംബരായി മാറുകയുണ്ടായി.

Leave a Comment

*
*