Latest News
|^| Home -> Abhimukham -> സഭ ലാളിത്യത്തില്‍ വളരണം

സഭ ലാളിത്യത്തില്‍ വളരണം

പ്രാങ്കളിന്‍ എം

വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി റൈറ്റ്. റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഡിസംബര്‍ 18-ന് വല്ലാര്‍പാടം ബസിലിക്കയില്‍ സ്ഥാനാരോഹണം ചെയ്യുകയാണ്. 75 വയസ്സ് പൂര്‍ത്തിയായ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു പുതിയ നിയമനം. അതിരൂപതയുടെ ആറാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയാണ് അറുപത്തിനാലുകാരനായ ഡോ. കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപതയിലെ വടുതല ഇടവകാംഗമായ ഇദ്ദേഹം കോഴിക്കോട് രൂപതയുടെ മുന്‍ മെത്രാനാണ്. റോമില്‍ അഭയാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയായി സേവനം ചെയ്തു വരികയായിരുന്നു. വരാപ്പുഴ അതിരൂപത ചാന്‍സലറായും വികാരി ജനറാളായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1978 മാര്‍ച്ച് 13-നു പൗരോഹിത്യം സ്വീകരിച്ച ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍ കാനന്‍ നിയമത്തില്‍ റോമിലെ സെന്‍റ് പോള്‍സ് കോളജില്‍ നിന്നു ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. എറണാകുളം സെന്‍റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ സഹവികാരി, റോമിലെ സെന്‍റ് പോള്‍സ് കോളജ് വൈസ് റെക്ടര്‍, കളമശേരി സെന്‍റ് പോള്‍സ് കോളജ് മാനേജര്‍ എന്നീ നിലകളിലും സേവനം ചെയ്തു. ആര്‍ച്ചുബിഷപ് ജോസഫ് കളത്തിപ്പറമ്പിലുമായി സത്യദീപം സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം നടത്തിയ അഭിമുഖത്തില്‍ നിന്ന്……
? മാതൃരൂപതയിലേക്കു തിരിച്ചുവന്ന് ഈ പുതിയ നിയോഗം ഏറ്റെടുക്കുമ്പോള്‍ പിതാവിന് എന്തു തോന്നുന്നു?
ഇതു വലിയ ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു. അതോടൊപ്പംതന്നെ വലിയ ഉത്തരവാദിത്വവുമാണ്. കഴിഞ്ഞ ആറു വര്‍ ഷക്കാലം ഞാന്‍ റോമില്‍ ചെയ്ത ജോലിയില്‍ നിന്നു വ്യത്യസ്തമായ ഒരു ദൗത്യമാ ണിവിടെ നിര്‍വഹിക്കാനുള്ളത്. കൂടുതല്‍ ശ്രമകരമായ ദൗത്യമാണ് ദൈവം എന്നെ ഭരമേല്‍പ്പിച്ചിരിക്കുന്നത് എന്ന ചിന്തയുണ്ട്.
? അതിരൂപതയുടെ തലവനാകുമ്പോള്‍ പ്രത്യേകിച്ചു ശ്രദ്ധയൂന്നേണ്ട മേഖലകള്‍ ഏതൊക്കെയാണെന്നു ചിന്തിച്ചിട്ടു ണ്ടോ?
അജപാലന ശുശ്രൂഷയില്‍ പ്രധാനപ്പെ ട്ട മൂന്നു കാര്യങ്ങളില്‍ ഊന്നല്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നു. ആദ്യത്തേത് വി ശ്വാസപരിശീലനമാണ്. കുഞ്ഞുങ്ങളുടെ യും യുവതീയുവാക്കളുടെയും മുതിര്‍ന്നവരുടെയും വിശ്വാസ രൂപീകരണം വളരെ പ്രധാനപ്പെട്ടതാണ്. കാരണം വിശ്വാസമു ള്ള ഒരു സമൂഹമാണ് സഭയ്ക്ക് ഇന്ന് ആ വശ്യമുള്ളത്. രണ്ടാമത്തേത് കുടുംബപ്രേ ഷിതത്വമാണ്. കുടുംബങ്ങളുടെ ഭദ്രതയും കെട്ടുറപ്പുമാണ് സഭയുടെയും സമൂഹത്തിന്‍റെയും ഭദ്രതയും കെട്ടുറപ്പും. ഇന്നു കു ടുംബങ്ങള്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. കുടുംബങ്ങളില്‍ കുട്ടികള്‍ ഇല്ല. കൂടിവന്നാല്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ മാത്രം. അ ങ്ങനെയുള്ള സാഹചര്യത്തില്‍ കുടുംബപ്രേഷിതത്വത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ആഗ്രഹിക്കുന്നു. മൂന്നാമതായി വിദ്യാഭ്യാസ മേഖല. വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് അതിരൂപതയിലെ ആണ്‍കുട്ടി കള്‍ക്കു വിദ്യാഭ്യാസം ലഭിക്കണം. പെണ്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്. ആണ്‍കുട്ടികളും പഠിക്കുന്നുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ ത്തിലേക്കു വരുമ്പോള്‍ അവരുടെ എണ്ണം കുറഞ്ഞുവരുന്നതായി കാണുന്നു. ഈ 3 മേഖല കൂടാതെ ആദ്ധ്യാത്മികരംഗത്ത് പ രിശുദ്ധ കുര്‍ബാനയില്‍ അധിഷ്ഠിതമായ ഒരു ആദ്ധ്യാത്മിക ജീവിതത്തി നു മുന്‍തൂക്കം കൊടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.
? പിതാവ് ഒമ്പതു വര്‍ഷം കോഴിക്കോടു രൂപതയുടെ മെത്രാനായിരുന്നു. ഇപ്പോള്‍ എറണാകുളം നഗരഭാഗമായ വരാപ്പുഴയുടെ സാരഥ്യം ഏറ്റെടുക്കുമ്പോള്‍ അ ക്കാലത്തെ പ്രവര്‍ത്തനാനുഭവ ങ്ങള്‍ അങ്ങേയ്ക്ക് എത്രമാത്രം പ്രയോജനകരമാകും?
കോഴിക്കോടു രൂപത നഗരകേന്ദ്രീകൃതമാണെന്നു പറയാന്‍ പറ്റില്ല. ഭൂമിശാസ്ത്രപരമായി വരാപ്പുഴ അതിരൂപതയേക്കാള്‍ വളരെ ബൃഹത്താണത്. കോഴിക്കോട്, മലപ്പുറം, വയനാട്, ഇന്നു സുല്‍ ത്താന്‍പേട്ടു രൂപതയായി മാറിയ പാലക്കാടിന്‍റെ ഭാഗങ്ങള്‍, കേന്ദ്രഭരണ പ്രദേശമായ മാഹി ഇങ്ങ നെ വിവിധ ജില്ലകളിലായി വ്യാ പിച്ചു കിടക്കുന്ന രൂപതയാണു കോഴിക്കോട്. അവിടെ ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത് വിദ്യാഭ്യാസ രംഗത്താണ്. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കു ന്ന ജനതയായിരുന്നു അവിടെ ഉ ണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗം കൂടുതല്‍ സജീവമാക്കാന്‍ പരിശ്രമിച്ചു. അത് ഇന്നും തുടര്‍ന്നുകൊണ്ടു പോകുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
? കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള വത്തി ക്കാന്‍ കാര്യാലയത്തിന്‍റെ സെക്രട്ടറിയായിരുന്നു പിതാവ്. അവിടെ പ്രധാനമായും അനുഷ്ഠിച്ച പ്രവര്‍ ത്തനങ്ങള്‍ എന്തായിരുന്നു?
വിവിധ പ്രാദേശിക സഭകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങ ളെ ഏകോപിപ്പിക്കുക, സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക, സ ന്ദര്‍ശനങ്ങള്‍ നടത്തുക, യാ ത്രകള്‍ ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരുന്നു കൂ ടുതലും. വിവിധ മെത്രാന്‍ സ മിതികളില്‍ നിന്നും പ്രാദേശി ക സഭകളില്‍നിന്നും വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അ വര്‍ക്കു വേണ്ട പ്രോത്സാഹനവും പിന്തുണയും നല്‍കുക ഈ അജപാലന ശുശ്രൂഷയുടെ ഭാഗമായിരുന്നു. പ്രവാസി കാര്യാലയം എന്നു പറയുമ്പോള്‍ പ്രവാസികളും കുടിയേറ്റക്കാരും മാത്രമുള്ളത് എന്നാണ് പലരുടെയും വിചാരം. അതില്‍ വേറെ പ ലവിഭാഗങ്ങളും ഉണ്ട്. ഈ ഡിസംബര്‍ 31-നു ശേഷം പ്രവാസികള്‍-കുടിയേറ്റക്കാര്‍, ജീവകാരുണ്യം, നീ തി-സമാധാനം, ആരോഗ്യപരിരക്ഷ എന്നിവയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ ഒരു കാര്യാലയമാക്കി മാ റ്റാന്‍ പോകുകയാണ്. എങ്കിലും അടിസ്ഥാനപരമായി പ്രവാസി കാര്യാലയത്തില്‍ നടന്നിരുന്ന പ്രവര്‍ത്തനങ്ങളെല്ലാം തുടരും. കപ്പല്‍യാത്രികര്‍, മത്സ്യത്തൊഴി ലാളികള്‍, നാടോടികള്‍, വിദ്യാര്‍ ത്ഥികള്‍, സഞ്ചാരികള്‍, സര്‍ക്ക സ് കാര്‍ണിവല്‍ ജീവനക്കാര്‍, വഴി വക്കില്‍ ജീവിക്കുന്നവര്‍, പീഡനത്തിനിരയാകുന്നവര്‍, മനുഷ്യക്കടത്ത്, ഇങ്ങനെയുള്ള വിവിധ വി ഭാഗങ്ങളെ പ്രവാസികാര്യാലയം പരിഗണിച്ചിരുന്നു. മിക്കവാറും എ ല്ലാവര്‍ഷവും ഇതുമായി ബന്ധപ്പെട്ട് അന്തര്‍ദ്ദേശീയ പരിപാടികള്‍ ഉണ്ടാകും. അതിനുവേണ്ടി കുറേ യാത്രകള്‍ ഞാന്‍ നടത്തി യിട്ടുണ്ട് ആ യാത്രകളില്‍ നിന്നെ ല്ലാം വ്യത്യസ്തമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കുടിയേറ്റം ഇന്നു വളരെ രൂ ക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തരകലഹം, കുറ്റകൃത്യങ്ങള്‍, കാലാവസ്ഥവ്യതിയാനം, പ്രകൃതിക്ഷോഭങ്ങള്‍, ദാരിദ്ര്യം, പട്ടിണി ഇങ്ങനെ വ്യത്യസ്ത കാ രണങ്ങളാല്‍ കുടിയേറുന്നവരാ ണു കൂടുതലും. ആഫ്രിക്കയില്‍ നിന്നും സിറിയയില്‍ നിന്നുമൊ ക്കെ യൂറോപ്പിലേക്കു പ്രത്യേകി ച്ച് ഇറ്റലിയുടെ തീരപ്രദേശങ്ങളില്‍ വന്നു ചേരുന്നവര്‍ നിരവധിയാണ്. പരി. പിതാവ് ഫ്രാന്‍സിസ് പാപ്പ പ്രവാസികള്‍ക്കും കുടിയേ റ്റക്കാര്‍ക്കുമുള്ള അജപാലന ശു ശ്രൂഷയില്‍ കൂടുതല്‍ ശ്രദ്ധയും ഊന്നലും നല്‍കുന്നുണ്ട്. അദ്ദേഹത്തിന്‍റെ എല്ലാ പ്രഭാഷണങ്ങളിലും കുടിയേറ്റക്കാരെയും പാര്‍ ശ്വവത്ക്കരിക്കപ്പെട്ടവരെയും പലതരത്തില്‍ വേദനയനുഭവിക്കുന്ന വരെയും കുറിച്ചു പരാമര്‍ശിക്കാറുണ്ട്.
? ആഫ്രിക്കയില്‍നിന്നും സിറിയയില്‍നിന്നുമൊക്കെയുള്ള മുസ്ലീം കുടിയേറ്റത്തെ സഭ സ്വാഗ തം ചെയ്യുന്നുണ്ടെങ്കിലും യൂറോപ്പിലെ തദ്ദേശീയ ജനത ഇക്കാ ര്യം എത്രത്തോളം താത്പര്യത്തിലെടുക്കുന്നുണ്ട്?
അവര്‍ക്കിടയില്‍ കുറച്ചധികം ആശങ്കകള്‍ ഉണ്ട്. ദിനംപ്രതി നൂ റുകണക്കിന് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. സാധാരണ ജനജീവിതത്തെ അതു ബാധിക്കുമോ എന്നുള്ള ആശങ്കയുണ്ട്, പ്രത്യേകിച്ച് ഇറ്റലിയില്‍. ഓരോ രാജ്യത്തിനും അതിന്‍റേതായ സം സ്ക്കാരവും സാമൂഹിക സാഹചര്യങ്ങളുമുണ്ടല്ലോ. അത് തകര്‍ ക്കപ്പെടുമോ എന്ന ആശങ്ക ഇല്ലാതില്ല. പക്ഷെ പരിശുദ്ധ പിതാവിന്‍റെ ആഹ്വാനം സ്വീകരിച്ചു കൊണ്ട് സഭയുടെ വിവിധ സ്ഥാ പനങ്ങളിലും മറ്റും ആയിരക്കണക്കിനു പേരെ പാര്‍പ്പിച്ചു അവര്‍ ക്ക് അഭയം നല്‍കിയിട്ടുണ്ട്.
? നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് എറണാകുളത്തും മറ്റും അന്യസംസ്ഥാനക്കാരായ തൊഴിലാളികളും നാടോടികളുമൊക്കെ ധാരാളമായി വന്നു ചേരുന്ന അവസ്ഥയുണ്ട്. റോമില്‍ പ്രവാസികളുടെ ഉത്തരവാദിത്വം കയ്യാളിയിരുന്ന പിതാവിന് ഇവരെക്കുറിച്ചു പ്രത്യേക പദ്ധതികള്‍ എന്തെങ്കിലുമുണ്ടോ?
ആലുവയ്ക്കടുത്ത് വിന്‍സെന്‍ ഷ്യന്‍ അച്ചന്മാര്‍ (കട്ടാക്ക് മിഷന്‍) ഇത്തരക്കാര്‍ക്കായി പല കാര്യങ്ങ ളും സംഘടിപ്പിക്കുന്നുണ്ട്. അവര്‍ ക്കു വേണ്ടി കുര്‍ബാന നടത്താ നും അവരെ ഒരുമിച്ചു കൂട്ടാനും അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാനും ശ്രമിക്കുന്നുണ്ട്. അസംഘടിതരായ ഈ ജനങ്ങള്‍ക്കു പലവിധത്തിലു ള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുണ്ടെന്നുള്ളത് വസ്തുതയാണ്. കുറഞ്ഞ വേതനവും കൂടുതല്‍ ജോലിയും ഒരു പ്രശ്നമാണ്. ജീവിത സാഹചര്യങ്ങളും ഭ ക്ഷണവുമൊക്കെ വളരെ പ്രധാന പ്പെട്ടതാണ്. ഇതിനെല്ലാം വ്യക്തമായ പദ്ധതികള്‍ക്കു രൂപംകൊടു ത്ത് അവരുടെ നന്മയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടി പലതും ചെയ്യാന്‍ നമുക്കു സാധിക്കും. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി കുടിയേറ്റക്കാര്‍ ക്കായുള്ള കമ്മീഷന്‍ ചെയര്‍മാനായി ബിഷപ് സെബാസ്റ്റ്യന്‍ തെ ക്കെത്തെച്ചേരിലിനെ നിയമിച്ചിട്ടുണ്ട്. അദ്ദേഹവുമായി ആലോചി ച്ച് ചില പദ്ധതികള്‍ക്കു രൂപം കൊടുക്കണമെന്നു ഞാന്‍ വിചാരിക്കുന്നു.
? സുറിയാനി – ലത്തീന്‍ സഭാവിശ്വാസികള്‍ ഒരുമിച്ചു സഹ വസിക്കുന്ന പ്രദേശമാണു പിതാവിന്‍റെ ഭരണ നിര്‍വഹണത്തില്‍ പെടുന്നത്. റീത്തുകള്‍ക്കതീതമാ യ വിശ്വാസ പ്രഘോഷണ ശൈ ലികള്‍ മനസ്സിലുണ്ടോ?
പരസ്പര ധാരണയോടെയാ ണ് സുറിയാനി-ലത്തീന്‍ സമൂഹ ങ്ങള്‍ ഇവിടെ മുന്നോട്ടു പോകു ന്നത്. പള്ളികളില്‍ സീറോ-മല ബാര്‍, ലത്തീന്‍, മലങ്കര എന്നീ വ്യത്യാസങ്ങളൊന്നും കൂടാതെ ജനങ്ങള്‍ ആരാധനയില്‍ സംബന്ധിക്കുന്നുണ്ട്. സാധാരണ രീതിയല്‍ അതു മുന്നോട്ടു പോകുന്നു. അതില്‍ വിവേചനമൊന്നും കാ ണുന്നില്ല. എല്ലാം നല്ല ബന്ധത്തിലാണു പോകുന്നത്.
? ഈ കാലഘട്ടത്തില്‍ കേരളസഭ കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട മേഖലകള്‍ എന്തായിരിക്കണം?
നമ്മുടെ സഭയിലെ ജീവിത ശൈലി കുറേക്കൂടി ലാളിത്യമുള്ളതാകണം. നമ്മുടെ തിരുനാളാഘോഷവും മറ്റും ലളിതമാകണം. ഇതു പുതിയ കാര്യമൊന്നുമല്ല, നമ്മുടെ പിതാക്കന്മാരെല്ലാം പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്. പക്ഷെ, വര്‍ഷം കഴിയുന്തോ റും ഇതു കൂടുന്നതല്ലാതെ കുറയു ന്നില്ല. ആധ്യാത്മികജീവിതത്തിലധിഷ്ഠിതമായിട്ടുള്ളതാകണം നമ്മുടെ തിരുനാളാഘോഷങ്ങള്‍. വിശുദ്ധരുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ആ വിശുദ്ധരുടെ ജീവിതം മാതൃകയാക്കാന്‍ മാദ്ധ്യ സ്ഥ്യം അപേക്ഷിച്ചു ക്രൈസ്തവ ജീവിതം കൂടുതല്‍ മേന്മയുള്ള തും സജീവവുമാക്കാനും അതിലൂടെ ദിവ്യകാരുണ്യത്തില്‍ അടിസ്ഥാനമിടാനുമാണ് നാം പരിശ്രമിക്കേണ്ടത്. ബാഹ്യമായ മോടികളുടെ പിന്നാലെ പോകാതെ ആന്തരികമായി വളരാന്‍ സാധിക്കണം. അതുപോലെ ദേവാലയ നിര്‍മ്മാണവും മറ്റും ലളിതമാക്കാന്‍ ശ്രമിക്കണം.
? ഭാരതത്തില്‍ മതമൗലികവാദവും വര്‍ഗ്ഗീയതയുമൊക്കെ വര്‍ദ്ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഇതിനോടുള്ള ക്രൈ സ്തവ പ്രതികരണം എന്തായിരിക്കണം?
ഒരു ക്രൈസ്തവന്‍ എപ്പോഴും തുറവുള്ളവനായിരിക്കണം. അ ല്ലാതെ തന്നില്‍ത്തന്നെ ഒതുങ്ങരുത്. ഞാനും എന്‍റെ കുടുംബവും, ഞാനും എന്‍റെ ഇടവകയും, അല്ലെങ്കില്‍ ഞാനും എന്‍റെ മത വും – ഈ ചിന്ത അധികമാകാന്‍ പാടില്ല. അധികമാകുമ്പോഴാണ് മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സാ ധിക്കാതെ വരുന്നത്. അവിടെയാ ണ് മതമൗലികവാദവും വര്‍ഗ്ഗീയതയുമൊക്കെ വളരുന്നത്. ഇക്കാര്യത്തില്‍ നാം ജനങ്ങളെ കൂടുതല്‍ ബോധവത്ക്കരിക്കണം. അ പരനിലേക്കു നോക്കാനും അവ രെ സഹോദരങ്ങളായി കാണാനു മുള്ള മനോഭാവം ജനങ്ങളില്‍ വ ളര്‍ത്തിയെടുക്കണം. പരി. പിതാ വ് ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്രാവശ്യം ഇക്കാര്യം അനുസ്മരിപ്പിച്ചുള്ളതാണ്. മതിലുകള്‍ പണിയുന്നവര്‍ ക്രൈസ്തവരല്ല. മറ്റുള്ളവരെ അകറ്റി നിറുത്തി ഭിത്തികള്‍ പണിയുന്നത് ക്രൈസ്തവമല്ല. മതിലുകള്‍ പണിയാതെ പാലങ്ങള്‍ പണിയാനാണു പിതാവ് പറയുന്നത്. അതാണു യഥാര്‍ത്ഥ ക്രൈസ്തവ ജീവിതം.
? ഇന്നത്തെ വൈദികരുടെ ജീവിതം എങ്ങനെ വിലയിരുത്തു ന്നു? വൈദിക പരിശീലനത്തെക്കുറിച്ച് എന്തു പറയുന്നു?
കൂടുതല്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്ന വൈദികരെയാണു ഞാന്‍ കാണുന്നത്. അവര്‍ ജനങ്ങള്‍ക്കു സംലഭ്യരാണ്. ജനങ്ങളെ മനസ്സിലാക്കാനും അവരു ടെ പ്രശ്നങ്ങള്‍ പഠിക്കാനും സ ഹായിക്കാനുമുള്ള നല്ല മനസ്സ് അ വര്‍ കാണിക്കുന്നുണ്ട്. വൈദികര്‍ അഭിഷിക്തരായിരിക്കുന്നത് സേ വനത്തിനു വേണ്ടിയാണ്. വൈദികപട്ടം സ്വീകരിച്ച അവസരത്തില്‍ ഞാന്‍ ഒരു സ്മരണിക അച്ചടിച്ചു നല്‍കിയിരുന്നു. അതില്‍ എഴുതിയിരുന്നത് ordained to serve (സേവിക്കുന്നതിനുവേണ്ടി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു) എ ന്നായിരുന്നു. സേവിക്കപ്പെടാനല്ല, സേവിക്കാനാണു മനുഷ്യപുത്രന്‍ വന്നിരിക്കുന്നതെന്ന് കര്‍ത്താവു തന്നെ പറയുന്നുണ്ട്. ആ ചൈത ന്യം നമ്മുടെ വൈദികരിലുണ്ടെ ന്നു ഞാന്‍ വിശ്വസിക്കുന്നു.
വൈദിക പരിശീലനത്തെപ്പറ്റി പറഞ്ഞാല്‍ വൈദികരെ നല്ല അ ജപാലകരാക്കി മാറ്റണം. ഫ്രാന്‍ സിസ് പാപ്പ പറയുന്നതുപോലെ ആടുകളുടെ ചൂരുള്ള, അവയെ അറിയുന്ന ഇടയന്മാരായി അവ രെ മാറ്റണം. വെറുതെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ മാത്രമല്ല അ വര്‍. ആളുകളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് അവരുടെ ഹൃദയ ത്തുടിപ്പുകള്‍ മനസ്സിലാക്കി അവരുടെ സാഹചര്യങ്ങള്‍ മനസ്സിലാ ക്കി അവരെ സഹായിക്കണം.
? ബെനഡിക്ട് പാപ്പയുമായും ഫ്രാന്‍സിസ് പാപ്പയുമായും വളരെ അടുത്ത ബന്ധം സൂക്ഷി ച്ച വ്യക്തിയാണു പിതാവ്. ആ അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?
ബെനഡിക്ട് പാപ്പയാണ് എ ന്നെ റോമിലേക്കു പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയാ യി വിളിച്ചതും നിയമിച്ചതും. അ ദ്ദേഹവുമായി വ്യക്തിപരമായും ഔദ്യോഗികമായും വളരെ അടു ത്ത ബന്ധം പുലര്‍ത്താന്‍ എനി ക്കു കഴിഞ്ഞിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പ താമസിക്കുന്ന ‘സാന്ത മാര്‍ ത്ത’യിലായിരുന്നു എന്‍റെ വാസവും. അതുകൊണ്ട് വളരെ അടു ത്തു കാണാനും വ്യക്തിപരമായി ഇടപഴകാനും സാധിച്ചിട്ടുണ്ട്. സാ ന്ദര്‍ഭികമായി പലപ്പോഴും സം സാരിക്കാനും ഇടയായിട്ടുണ്ട്. രണ്ടു മാര്‍പാപ്പമാരുടെയും ലാളി ത്യം എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. തികച്ചും സാധാരണക്കാരനെ പ്പോലെയുള്ളതാണു ഫ്രാന്‍സി സ് പാപ്പയുടെ പെരുമാറ്റം. ഞാന്‍ ഇങ്ങോട്ടു പോരുന്നതിനു കുറച്ചു നാള്‍ മുമ്പ് അദ്ദേഹം താമസിക്കു ന്ന ഫ്ളോറില്‍ അസുഖബാധിതനായി കിടന്നിരുന്ന ഒരു ബിഷപ്പി ന് ദിവ്യകാരുണ്യം നല്‍കാന്‍ പോ യിരുന്നു. അവിടെനിന്നു തിരിച്ചുവ രുമ്പോള്‍ ഫ്രാന്‍സിസ് പാപ്പ ഒരു ബാഗുമായി മുറിയില്‍ നിന്നിറങ്ങുന്നു. സഹായം വല്ലതും വേണോ എന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചു കൊ ണ്ട് അതു നിരസിച്ചു. അതിനു ശേഷം എന്നോടു സംസാരിക്കുകയും എനിക്ക് ആശംസകള്‍ നേ രുകയും ചെയ്തു. ആ സമയത്ത് എന്‍റെ ഈ പുതിയ നിയമനത്തി ന്‍റെ പ്രഖ്യാപനം വന്നിട്ടില്ല. പ ക്ഷെ അദ്ദേഹം അത് ഓര്‍ത്തിരുന്നു എന്നതാണ്. എത്രയോ കാ ര്യങ്ങളും ഉത്തരവാദിത്വങ്ങളുമാണ് അദ്ദേഹത്തിനുള്ളത്.
എന്നാലും ആ കാര്യം മാര്‍പാ പ്പ ഓര്‍ത്തിരുന്നുവെന്നത് എന്നെ സ്പര്‍ശിച്ചു. പിന്നീട് പ്രഖ്യാപനത്തിനു ശേഷം സാന്താ മാര്‍ത്താ ചാപ്പലിലെ ദിവ്യബലി കഴിഞ്ഞു ഞാന്‍ മാര്‍പാപ്പയെ കണ്ടപ്പോള്‍ വീണ്ടും എന്നോട് ആശംസകള്‍ പറയുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്തു. ഇത്തരത്തില്‍ എല്ലാവരോടും വളരെ സ്നേഹത്തോടെ ഇടപഴകുകയും എളിമയോടും ലാളിത്യത്തോടും ജീവിക്കുകയും ചെയ്യുന്ന ഒരു സാധാര ണ വ്യക്തിയാണ് അദ്ദേഹം.
? പിതാവിന്‍റെ സ്ഥാനാരോഹണം വല്ലാര്‍പാടം ബസിലിക്കയില്‍ വച്ചു നടത്താന്‍ പ്രത്യേകി ച്ചെന്തെങ്കിലും കാരണമുണ്ടോ?
മാതാവിനോടുള്ള ഭക്തിയാ ണു പ്രത്യേക കാരണം. വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ വി വിധ ശുശ്രൂഷകളില്‍ ഉണ്ടായിരുന്നപ്പോള്‍ വല്ലാര്‍പാടത്തു പോയി ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. റോമില്‍നിന്നു വരുമ്പോഴൊക്കെ അവിടെപ്പോയി വി. കുര്‍ബാന അര്‍പ്പിച്ചിരുന്നു. എന്‍റെ പല ബു ദ്ധിമുട്ടുകളിലും മാതാവിനെ വിളി ച്ചു ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. അ തിന്‍റെ ഫലം എനിക്ക് അനുഭവപ്പെട്ടിട്ടുമുണ്ട്. അതിനാല്‍ മാതാവിന്‍റെ മുന്നില്‍ത്തന്നെയാകട്ടെ എന്‍റെ സ്ഥാനാരോഹണം എന്നു ഞാന്‍ ആഗ്രഹിച്ചു. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പിതാവു വിളിച്ചപ്പോള്‍ ഇക്കാര്യം പറയുകയും ചെയ്തു.
? സ്ഥാനമൊഴിയുന്ന ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പിതാവുമായുള്ള ബന്ധങ്ങള്‍….?
ഞാന്‍ പുരോഹിതനായ ശേ ഷം രണ്ടു വര്‍ഷം എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ അസിസ്റ്റന്‍റ് വികാരിയായി സേവനം ചെയ്തു. അ ക്കാലം മുതലേ ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. അദ്ദേഹം അന്ന് സോഷ്യല്‍ സര്‍വീസ് ഡയറക്ടറായിരുന്നു. അന്നു പല പ്രാവ ശ്യം ഞങ്ങള്‍ ഒന്നിച്ചു നാട്ടിലും വിദേശത്തുമൊക്കെ യാത്ര ചെ യ്തിട്ടുണ്ട്. അന്നു മുതലുള്ള ആ ബന്ധവും സൗഹൃദവും അതി ന്‍റെ ഊഷ്മളതയും ഇന്നും ഞ ങ്ങള്‍ സൂക്ഷിക്കുന്നു.

Leave a Comment

*
*