Latest News
|^| Home -> Abhimukham -> എല്ലാ പരിഷ്കരണങ്ങളും ചെറുത്തു നില്‍പുയര്‍ത്തും

എല്ലാ പരിഷ്കരണങ്ങളും ചെറുത്തു നില്‍പുയര്‍ത്തും

Sathyadeepam

2013-ല്‍ സിസ്റ്റൈന്‍ ചാപ്പലില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കൂടിയ കാര്‍ഡിനല്‍മാരുടെ കോണ്‍ ക്ലേവില്‍ തൊട്ടടുത്ത കസേരകളിലായിരുന്നു കാര്‍ഡിനല്‍ ക്ലൗദിയോ ഹ്യൂംസും കാര്‍ഡിനല്‍ ജോര്‍ജ് മരിയ ബെര്‍ഗോളിയോയും ഇരുന്നിരുന്നത്. വോട്ടെടുപ്പിനൊടുവില്‍ കാര്‍ഡിനല്‍ ബെര്‍ഗോളിയോ പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അതറിഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന കാര്‍ഡിനല്‍ ഹ്യൂംസ് പുതിയ പാപ്പയെ ആദ്യമായി ആശ്ലേഷിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ചെവിയില്‍ പറഞ്ഞു, “പാവങ്ങളെ മറക്കരുത്.” ആ വാക്കുകളോര്‍ത്തുകൊണ്ടാണ് താന്‍ ഫ്രാന്‍സിസിന്‍റെ പേര് തിരഞ്ഞെടുത്തതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പിന്നീടു പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പു കഴിഞ്ഞ് 4 വര്‍ഷം തികഞ്ഞ സന്ദര്‍ഭത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേപ്പല്‍ ശുശ്രൂഷയിലേയ്ക്കു തിരിഞ്ഞു നോക്കുകയാണ് കാര്‍ഡി. ഹ്യൂംസ്. സാവോ പോളോ മുന്‍ ആര്‍ച്ചുബിഷപ്പും വത്തിക്കാന്‍ വൈദിക കാര്യാലയം മുന്‍ അദ്ധ്യക്ഷനുമായ കാര്‍ഡിനലുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:

? കഴിഞ്ഞ നാലു വര്‍ഷങ്ങളെ താങ്കള്‍ എങ്ങനെയാണു വിലയിരുത്തുക?
ഗംഭീരം. അസാധാരണമായ ഒരു പാപ്പാഭരണമാണിത്. സ്വയം തുറവുള്ളതാകാന്‍, മറ്റുള്ളവരിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍, വിശേഷിച്ചും നഗരപ്രാന്തങ്ങളിലേയ്ക്കും പാവപ്പെട്ടവരിലേയ്ക്കും എത്തിച്ചേരാന്‍, അവര്‍ക്ക് ഐകമത്യ വും അടുപ്പവും നല്‍കാന്‍ സഭയെ ഫ്രാന്‍സിസ് പാപ്പ പ്രേരിപ്പിച്ചു. വലിയ പ്രതിബദ്ധതയോടെയാണ് അദ്ദേഹമിതു ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഇതാണ് ഇ ക്കഴിഞ്ഞ നാലു വര്‍ഷങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. മറ്റൊന്ന് ലോകസമാധാനമാണ്. ഒരു യഥാര്‍ത്ഥ വെല്ലുവിളി. സംഘര്‍ഷസ്ഥലങ്ങളിലേ യ്ക്കു നേരിട്ടു ചെല്ലാന്‍ പാപ്പ ശ്ര മിക്കുന്നു. അധികാരികളെ വിളി ച്ചു കൂട്ടുകയും സംഭാഷണത്തി ന്‍റെയും തുറവിയുടെയും സമാധാനപ്രക്രിയ ആരംഭിക്കാന്‍ അവ രെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

? ഫ്രാന്‍സിസ് പാപ്പയുടെ പാപ്പാഭരണത്തില്‍ താങ്കളെ ഏ റ്റവും ആകര്‍ഷിച്ചതെന്താണ്?
പാപ്പയുടെ തിരഞ്ഞെടുപ്പു കഴിഞ്ഞയുടനെ, അദ്ദേഹം സിറിയയില്‍ അമേരിക്കയുടെ സൈനി ക ഇടപെടലെന്ന ഭീഷണി അഭിമുഖീകരിക്കുകയുണ്ടായി. സമാ ധാനത്തിനായുള്ള ഒരു ജാഗരണപ്രാര്‍ത്ഥന അദ്ദേഹം നടത്തി. സെ.പീറ്റേഴ്സ് അങ്കണത്തില്‍ സ ന്നിഹിതരായ ആളുകളുമൊത്ത് അദ്ദേഹം ആറു മണിക്കൂര്‍ പ്രാര്‍ ത്ഥന നടത്തി. യുദ്ധം ഒഴിവാകുക യും ചെയ്തു. ബരാക് ഒബാമ യ്ക്കു പോലും കാര്യം മനസ്സിലായി. ദൈവത്തോടുള്ള പ്രാര്‍ത്ഥനകള്‍ക്ക് വലിയ ശക്തിയുണ്ട്. സൈനിക നീക്കം നടത്തുന്നതി നു മുമ്പ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് പാപ്പയുടെ പ്രാര്‍ത്ഥനയെ ക്കുറിച്ചു ചിന്തിക്കുകയും തീരുമാ നം മാറ്റുകയും ചെയ്തു. തുടര്‍ന്ന് പാപ്പ ഇസ്രായേലിന്‍റെയും പലസ്തീനിന്‍റെയും പ്രസിഡന്‍റുമാരെ സമാധാന പ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലേയ്ക്കു വിളിച്ചു. അവര്‍ വരികയും ചെയ്തു! അമേരിക്കയുമായി ഒരു പാലം നിര്‍മ്മിക്കുന്നതിന് അദ്ദേഹം ക്യൂബയി ലും പോയി. അതും സമാധാനത്തിനായുള്ള വലിയൊരു കര്‍മ്മ മായിരുന്നു. പ്രപഞ്ചം, പരിസ്ഥിതി, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളിലുള്ള തന്‍റെ താത്പര്യം ലൗദാ ത്തോ സി എന്ന ചാക്രികലേഖന ത്തിലൂടെ അദ്ദേഹം പ്രകാശിപ്പിച്ചു. അദ്ദേഹത്തിന്‍റെ മറ്റൊരു പ്ര തിബദ്ധത താന്‍ തിരഞ്ഞെടുത്ത പേരില്‍ നിന്നു തന്നെ വ്യക്തമാ ണ്: ഫ്രാന്‍സിസ്. പാവങ്ങളുടെ യും സമാധാനത്തിന്‍റെയും പരിസ്ഥിതിയുടെയും വിശുദ്ധന്‍. തിരഞ്ഞെടുപ്പിനുശേഷം മാധ്യമപ്രവര്‍ ത്തകരോട് അദ്ദേഹം തന്നെ ഇ തു വിശദീകരിക്കുകയും ചെയ്തു. ഈ മൂന്നു വിഷയങ്ങളാണ് – ദരിദ്രര്‍, സമാധാനം, പ്രപഞ്ചം – അ ദ്ദേഹത്തിന്‍റെ പാപ്പാശുശ്രൂഷയു ടെ അടിസ്ഥാനങ്ങളെന്നു ഞാന്‍ കരുതുന്നു.

? സഭയില്‍ ഒരു അര്‍ജന്‍റീനിയന്‍ പാപ്പയുടെ സ്വാധീനം എന്തായിരിക്കുമെന്നാണ് താങ്കളുടെ അഭിപ്രായം?
കരുണയെന്ന വിഷയം സഭ യെ പിടിച്ചുകുലുക്കി. നിയമത്തേക്കാള്‍ സ്നേഹത്തെയും ഘടനകളേക്കാള്‍ ജീവിതത്തെയും ആ ശ്രയിക്കാന്‍ അതു നമ്മെ പ്രോ ത്സാഹിപ്പിച്ചു. നന്മ ചെയ്യുകയും ജനങ്ങള്‍ക്ക് ആശ്വാസപ്രദമാകു ന്ന രീതിയില്‍ അവരോട് അടു ത്തു നില്‍ക്കുകയും ചെയ്യുക. നി യമമല്ല കരുണയാണു നമ്മെ ര ക്ഷിക്കുകയെന്നു നാം സദാ ഓര്‍ ക്കേണ്ടതുണ്ട്. സഭയ്ക്ക് അതൊ രു പുതിയ അന്തരീക്ഷം നല്‍കി. സുവിശേഷത്തിലേയ്ക്കുള്ള ശ ക്തമായൊരു തിരിച്ചുപോക്കായിരുന്നു അത്. ജനങ്ങളെ ഉള്‍ക്കൊള്ളുന്നതിനു ചരിത്രത്തിലൂടെയുള്ള ഒരു പ്രയാണമാണ് സഭ നടത്തുന്നത്, ആരേയും ഒഴിവാക്കുന്നതിനുള്ളതല്ല.

? സംഭാഷണം പാപ്പായുടെ ദൗത്യത്തില്‍ ഒരു സുപ്രധാന അദ്ധ്യായമായിരിക്കുന്നു…
എല്ലാവരുമൊത്ത് പങ്കുവയ്പി ന്‍റെ പാത പിന്തുടരുകയെന്നതാ ണ് ഫ്രാന്‍സിസ് പാപ്പയെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ കാര്യം. സുഹൃത്തുക്കളും സ ഹോദരങ്ങളുമെന്ന നിലയിലാണ്, എതിരാളികള്‍ എന്ന നിലയിലല്ല അത്. പരസ്പരാദരവോടെ, യോ ജിക്കാന്‍ കഴിയുന്നിടത്തെല്ലാം യോജിച്ച്, പൊതുനന്മയ്ക്കും മ നുഷ്യരാശിയുടെ രക്ഷയ്ക്കുമായി നിലകൊള്ളുക. മറ്റു മതങ്ങളുമാ യും മറ്റു ക്രൈസ്തവസഭകളുമാ യും സന്മനസ്സുള്ള സകലരുമാ യും സംഭാഷണം നടത്താന്‍ പാപ്പ ആഗ്രഹിക്കുന്നു.

? 2013 മാര്‍ച്ച് 13 നു ബെര്‍ഗോളിയോ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ ആശ്ലേഷിച്ച ആദ്യത്തെ കാര്‍ഡിനലായിരുന്നു താങ്കള്‍. പ്രശസ്തമായ ഈ വാക്കുകളോടെയായിരുന്നു അത്: “പാവങ്ങളെ മറക്കരുത്.” എന്തുകൊണ്ടാണ് താങ്കള്‍ ഇങ്ങനെ പറഞ്ഞത്?
ഞാനൊന്നും ഒരുങ്ങി പറഞ്ഞതല്ല. അദ്ദേഹത്തെ ആശ്ലേഷിച്ചപ്പോള്‍ എന്നില്‍ നിന്നു സ്വാഭാവികമായി പുറത്തു വന്നതാണീ വാക്കുകള്‍. “പാവങ്ങളെ മറക്കരുത്!” അതെന്‍റെ ഹൃദയത്തിലുണ്ടായിരുന്നു. പക്ഷേ പറഞ്ഞു നോക്കിയിരുന്നില്ല. പുതിയ പാപ്പയില്‍, അദ്ദേഹത്തിന്‍റെ ചിന്താഗതിയില്‍ ഇത് ഇത്രയും ശക്തമായ സ്വാധീനം ചെലുത്തുമെന്ന് ഞാന്‍ സങ്കല്‍പിച്ചതുമില്ല. ഈ വാക്കുകളായിരുന്നു ഫ്രാന്‍സിസ് എന്ന പേരു തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അദ്ദേഹം തന്നെ എന്നോടു പറയുകയുണ്ടായി. പരിശുദ്ധാത്മാവാണ് എന്‍റെ അധരങ്ങളിലൂ ടെ സംസാരിച്ചതെന്നതു വ്യക്തമാണ്.

? നല്ല കാര്യങ്ങള്‍ക്കൊപ്പം കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ ക്കിടെ ചില ചെറുത്തുനില്‍പുക ളും ഉയര്‍ന്നു വരികയുണ്ടായി. സ ഭാപരിഷ്കരണത്തിനെതിരെ ഇ ത്രയും ശക്തമായ വെല്ലുവിളികളുയരുമെന്ന് താങ്കള്‍ പ്രതീക്ഷിച്ചിരുന്നുവോ?
എല്ലാ പരിഷ്കരണങ്ങളും ചെറുക്കപ്പെടും. കാര്യങ്ങള്‍ അ തായിരിക്കുന്ന വിധത്തില്‍ നിലനില്‍ക്കുന്നതില്‍ സുഖം കാണു ന്ന അനേകരുണ്ടാകും. എന്തെങ്കി ലും നഷ്ടപ്പെടുമെന്ന ഭീതി അ വര്‍ക്കുണ്ടാകും. അല്ലെങ്കില്‍ വ്യ ത്യസ്തമായ ഒരു വീക്ഷണമുള്ളവരുണ്ടാകും. എന്തായാലും, സഭയ്ക്കുള്ളിലെ വൈവിധ്യം ഒരു മോശം കാര്യമല്ല. കാരണം, സഭ തന്നെയും വൈവിധ്യത്തിലാണ് ഐക്യപ്പെട്ടിരിക്കുന്നത്. സംസ്കാരങ്ങളുടെയും ചിന്തകളുടെയും ജീവിതധാരണകളുടെയും വൈ വിധ്യം. വൈവിധ്യങ്ങള്‍ വിഭാഗീയതകളും വൈരുദ്ധ്യങ്ങളും സം ഘര്‍ഷങ്ങളുമാകുമ്പോഴാണ് തി ന്മയുണ്ടാകുന്നത്. ഇതു സ്വീകാര്യമല്ല. വിഭാഗീയത സഭയെ നശിപ്പിക്കുന്നു.

? ഈ ചെറുത്തുനില്‍പുകള്‍ താത്കാലികമായ പ്രതിഭാസമാണോ? അഥവാ, ആഴത്തില്‍ വേരൂന്നിയവയാണോ?
ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. ഇതെല്ലാം യാത്രയുടെ ഒരു ഭാഗമാണെന്നു ഞാന്‍ കരുതുന്നു. നാം മുന്നോട്ടു പോകണം. പാപ്പാ ഇതു വലിയ ശാന്തതയോടെയാ ണു ചെയ്യുന്നത്. നടക്കാന്‍ നമുക്കെല്ലാം താങ്ങ് ആവശ്യമുണ്ട്. ഒടുവില്‍ ദൈവം നമ്മെയെല്ലാവരേയും തന്‍റെ കൃപ കൊണ്ട് പ്ര കാശപൂരിതരാക്കും. പരിഷ്കാരങ്ങളും വേരു പിടിക്കുന്നുണ്ട്.

? ഒരുപക്ഷേ വിമര്‍ശകര്‍ക്കു പാപ്പായെ പൂര്‍ണമായി മനസ്സിലായിരിക്കില്ല. ഉദാഹരണത്തിന്, ‘അമോരിസ് ലെത്തീസ്യ’ എന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു തെറ്റിദ്ധാരണയുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഞാന്‍ ആ വിഷയം ആഴത്തില്‍ പരിശോധിച്ചിട്ടില്ല. അപ്പസ്തോലിക പ്രഖ്യാപനത്തെ ഞാന്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നു. പാപ്പയുടെ പ്രബോധനം ഉറപ്പിക്കുന്നതിനു രണ്ടു സിനഡുകള്‍ നടത്തിയെന്ന കാര്യം നാം വിസ്മരിക്കരുത്.

? വികസ്വരലോകത്തില്‍ പാപ്പാ വീക്ഷിക്കപ്പെടുന്നത് എങ്ങനെയാണ്?
പാപ്പ ലാറ്റിനമേരിക്കനാണ്, യൂറോപ്യനല്ല എന്നത് ഒരു നേട്ടം തന്നെയാണ്. ചരിത്രപരമായ ഒരു വലയത്തില്‍ നിന്നു പുറത്തു കടന്നിരിക്കുകയാണ് സഭ. നൂറ്റാണ്ടുകളായി സഭ യൂറോപ്പിനോടു സ്വയം ഇണങ്ങി നില്‍ക്കുകയായിരുന്നു. ഇതൊരു വിജയവുമായിരുന്നു. ഇപ്പോള്‍ പാപ്പ ഈ വൃത്തത്തിന്‍റെ ഭാഗമല്ല എന്ന വസ്തുത സഭയ്ക്കു കൂടുതല്‍ സമഗ്രമായ ഒരു ആഭിമുഖ്യവും പുതിയൊരു സാര്‍വത്രികതയും നല്‍കുന്നു. മുമ്പ് സഭ സാര്‍വത്രികമായിരുന്നി ല്ല എന്നല്ല. പക്ഷേ ഇപ്പോള്‍ കൂടുതല്‍ സമ്പന്നവും ബഹുമുഖവുമായിരിക്കുന്നു. എല്ലാ ജനവിഭാഗങ്ങളോടും ഇണങ്ങുന്നതാകണം സഭ. അങ്ങനെയല്ലാതാകാന്‍ സ ഭയ്ക്കു കഴിയില്ല. പാപ്പാ “പുറത്തു നിന്നും” വരുന്നു എന്നത് സഭയ്ക്കു പുതിയ തുറവുകള്‍ നല്‍കുന്നു, പുതിയ സാദ്ധ്യതകള്‍ നല്‍കുന്നു.
തയ്യാറാക്കിയത്: ഷിജു ആച്ചാണ്ടി

Leave a Comment

*
*