അറിയുന്തോറും ആര്‍ദ്രമാകുമൊരു താരകം…

അറിയുന്തോറും ആര്‍ദ്രമാകുമൊരു താരകം…

ജി. വേണുഗോപാലുമായി, മരിയ റാന്‍സം നടത്തിയ അഭിമുഖ സംഭാഷണം:

'ജി. വേണുഗോപാല്‍ ഹിറ്റ്‌സ്' എന്ന് യൂറ്റിയൂബില്‍ തിരഞ്ഞാല്‍ കിട്ടുക, മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ തന്നെ ആയിരിക്കും. കാണാനഴകുള്ള മാണിക്യ കുയിലായ്… മലയാള മനസ്സിലിടം നേടിയ ജി. വേണു സംസാരിച്ചത് മുഴുവന്‍ ജന്മസുകൃതമായ് ലഭിച്ച സംഗീത പാരമ്പര്യത്തെയും, പരംപൊരുളിന്റെ കരുതലിനെയും കുറിച്ചാണ്.

ആസ്വാദക മനസ്സുകളെ ആകര്‍ഷിക്കുന്ന സുന്ദരമായ ശബ്ദത്തിനും വ്യക്തിത്വത്തിനും ഉടമയാവുക. പാട്ട് കേള്‍വിക്കൊപ്പം കാഴ്ച കൂടിയാകുന്ന ഈ പതിറ്റാണ്ടിലും അത് നില നിര്‍ത്താന്‍ കഴിയുക. അനുഗ്രഹമാണത്, ജന്മസുകൃതവും.

അതിനാല്‍ തന്നെ പാട്ട് പകര്‍ന്നു കിട്ടിയ പാരമ്പര്യത്തെക്കുറിച്ച് തന്നെ, പറഞ്ഞു തുടങ്ങിയാലോ?

എന്റെ കുട്ടിക്കാലം ഒരു റേഡിയോ യുഗമായിരുന്നു. അന്ന് ഞങ്ങളുടെ തലമുറയ്ക്ക് സ്വപനം കാണാനും, ഭാവനകള്‍ ക്ക് തിരികൊളുത്താനും, സങ്കല്‍ പ്പങ്ങള്‍ക്ക് ചിറകു തരാനും ഒക്കെ റേഡിയോ മാത്രമേയുള്ളൂ. 'റേഡിയോ ബേബി' എന്ന് വേണ മെങ്കില്‍ എന്നെ വിളിക്കാം. കാര ണം എന്റെ അമ്മയുടെ ചേച്ചി മാര്‍, അതായത് വല്ല്യമ്മമാര്‍ 'പറ വൂര്‍ സിസ്റ്റേഴ്‌സ്' ശാസ്ത്രീയ സംഗീതരംഗത്ത് അന്ന് അതിപ്രശസ്തരായിരുന്നു. അവര്‍ ജോലി ചെയ്തിരുന്നതാ കട്ടെ ആകാശവാണിയിലും. കൊച്ചു കുട്ടിയായിരുന്നപ്പോള്‍ ഞാനും അവരോടൊപ്പം ആകാശ വാണിയില്‍ പോകും. ജോലിയു ടെ ഇടവേളകളില്‍ അവരെനിക്ക് അവിടെ വരുന്ന ലോങ്ങ് പ്ലെ LP റെക്കോഡിലെ പുതിയ പാട്ടുകള്‍ ഇട്ട് തരുമായിരുന്നു. അറുപതുക ളുടെ അവസാനത്തിലെയും, എഴുപതുകളുടെ തുടക്കത്തിലെയും പാട്ടുകള്‍ ഞാന്‍ കേള്‍ക്കു ന്നതങ്ങനെയാണ്. പിന്നീടതേ പാട്ടുകള്‍ റേഡിയോയില്‍ വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കും. രഞ്ജിനി, ലളിത സംഗീത പാഠം, പുതിയ സിനിമ കളിലെ പാട്ടുകള്‍, എന്നിങ്ങനെയുള്ള പരിപാടികളായിരുന്നു അന്ന് റേഡിയോയില്‍ ഉണ്ടായിരുന്നത്. അന്ന് തിരുവനന്തപുരത്ത് വഴുതക്കാട് ലക്കി സ്റ്റാര്‍ എന്ന റേഡിയോ ക്ലബ്ബില്‍ ഞാന്‍ അംഗമായിരുന്നു. ആകാശവാണിയിലെ ബാലലോകമെന്ന പ്രോഗ്രാമിന് വേണ്ടി ഈ ക്ലബ്ബിനോടൊപ്പം പോയി പാടുകയും അഭിനയി ക്കുകയും ചെയ്യുമായിരുന്നു. കൂടാതെ മോഡല്‍ സ്‌കൂളില്‍ നിന്ന് ഞങ്ങളുടെ ഒരു ടീം ആകാ ശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കുമായിരുന്നു. ടീമില്‍ എന്റെ ഒരു വര്‍ഷം സീനിയറായ, ഞങ്ങള്‍ ലാലുച്ചേട്ടന്‍ എന്ന് വിളി ച്ചിരുന്ന മോഹന്‍ലാലും ഉണ്ടായി രുന്നു. ഓര്‍മ്മയിലുള്ള കുട്ടിക്കാ ലമാണിത്. ഇതൊക്കെയാണ്, എന്നിലെ ഗായകനെ രൂപപ്പെടുത്തിയത്.

ദാസേട്ടന്‍ എന്ന ഒറ്റ ശബ്ദത്തിലൂടെ മാത്രം മലയാളി, ചലച്ചിത്ര ഗാനങ്ങള്‍ ആസ്വദിച്ചിരുന്ന കാലത്ത് വേറിട്ട സുന്ദരമായ ശബ്ദവും രൂപവുമായി ജി. വേണുഗോപാലെന്ന ചെറുപ്പക്കാരന്‍ സംഗീതരംഗത്തെത്തുന്നു. ആ കാലഘട്ടത്തിലെ സിനിമാ സുഹൃത്ത്‌വ ലയത്തിന്റെ പിന്‍ബലമൊന്നും ഇല്ലാതെ തന്നെ ഈ രംഗത്ത് ചുവടുറപ്പിക്കുന്നു.

പിന്നിട്ട വഴികളെ ഇന്നോര്‍ത്തെടുക്കുമ്പോള്‍ എന്ത് തോന്നുന്നു?

ചോദ്യത്തില്‍ ഉപയോഗിച്ച വാക്ക് തന്നെ കടമെടുത്താല്‍, പിന്നുകള്‍ ശരീരത്തില്‍ കുത്തിക്കയറുന്ന വേദനയും വെപ്രാളവും വിഷമവുമൊക്കെ തന്നെയാണ് അനുഭവപ്പെടുന്നത്. കാരണം പിന്നിട്ട് വന്ന വഴികള്‍ അത്ര എ ളുപ്പമായിരുന്നില്ല. വളരെ ദുഷ്‌ക്ക രമായിരുന്നു. ഞാന്‍ സ്വതവേ ഒതുങ്ങിക്കൂടുന്ന, ലേശം അന്തര്‍ മുഖമുള്ള പ്രകൃതക്കാരനായിരു ന്നു. അതുകൊണ്ട് തന്നെ വ്യാപകമായ സുഹൃത്ത് വലയം ഉണ്ടാക്കുന്നതില്‍ വിജയിച്ചിരുന്നില്ല. കഴിയുന്നതും മാറി മാറി നില്‍ ക്കുകയായിരുന്നു പതിവ്. പെട്ടെന്ന് അടുപ്പമാവുന്ന, കൂട്ടുകൂടുന്ന വര്‍ക്ക് മാത്രം വിജയിക്കാന്‍ കഴിയുന്ന ഒരു മേഖലയാണല്ലോ സിനിമ? അതിനാല്‍ ഒരുപാട് മനസിക സംഘര്‍ഷങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ അദൃശ്യമായ ഒരു കൂട്ട് – ഒരു സഹചാരി – എന്റെ കൂടെ ഉള്ളത് പോലെ എനിക്ക് അനുഭവപ്പെടുമായിരുന്നു. ഇത് പലപ്പോഴും ഞാന്‍ പറ യാറുള്ള കാര്യമാണ്, പല ഘട്ടത്തിലും തളര്‍ന്ന് വീണിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ എന്നെ താങ്ങിയതും എന്റെ കണ്ണീരൊപ്പിയതും ഈ അദൃശ്യകരങ്ങളായിരുന്നു. ഈ സഹചാരിയുടെ സാന്നിധ്യമായിരുന്നു അന്ന് എനിക്ക് കരുത്തേകിയത്. മൂര്‍ത്തമായ പ്രണയം എന്ന പോലെ – അത് തന്നെയാണ് ഭക്തി, അതുതന്നെയാണ് ആത്മീയതയും – എന്നെ വഴി നടത്തിയ ഒരു ശക്തി. എല്ലാം കൈവിട്ടു പോകു മായിരുന്ന ആ ഒരു കാലഘട്ടത്തില്‍ ഈ അദൃശ്യ സഞ്ചാരി എനിക്കു വേണ്ടി പ്രയത്‌നിച്ചിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ അനുഭവപ്പെടുന്ന സമാധാനം വലുതാണ്.

ജി. വേണുവിന്റെ പാട്ടുകള്‍ എന്നാല്‍ – സിനിമയുടെ കഥാഗതിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള, കവിത പോലെ സുന്ദരമായ വരികളുള്ള, ഹൃദയത്തെ തൊടു ന്ന ഈണങ്ങളുള്ള – പാട്ടുകള്‍ മാത്രമാണ്.

തേടി വന്ന അവസരങ്ങ ളുടെ പുണ്യമാണോ, തിരഞ്ഞെടുപ്പുകളിലെ സൂഷ്മ തയാണോ ഇത് സംഭവിക്കാ നുള്ള കാരണം?

തിരഞ്ഞെടുപ്പിലെ സൂക്ഷ്മത അല്ല. തിരഞ്ഞെടുക്കാനുള്ള സാവകാശമോ, സ്വാതന്ത്ര്യമോ, അധികാരമോ ഒരു പുതിയ ഗായകന് അന്നും ഇന്നുമില്ല. കിട്ടുന്ന പാട്ടുകള്‍ ഭംഗിയായി പാടുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി. അത് ഒറ്റയ്ക്കും തെറ്റയ്ക്കുമൊക്കെ മുറക്ക് വന്നുകൊണ്ടിരുന്നു.

എന്റെയൊരു ഫിലോസഫി ഇതാണ്, കാട്ടില്‍ വേട്ടക്ക് പോകുന്ന ഒരു വേട്ടക്കാരന്റെ നിഷ്ഠ ഇതാണ്. തന്റെ തോക്ക് മിനുക്കി തിര നിറച്ച് സസൂക്ഷ്മം ഉന്നം പിടിച്ചിരിക്കുന്നു, ഒരു ഇര മുന്നിലെത്തിയാല്‍ വെടി ഉതിര്‍ക്കുന്നു. ഇതാണ് ഞാനെന്ന് പറയുന്ന പറ യുന്ന പാട്ടുകാരനും ചെയ്യുന്നത്, എന്റെ കറകളഞ്ഞ തൊണ്ട ശുദ്ധ മാക്കി, ഈശ്വരവിശ്വാസത്തോടും ആഗ്രഹത്തോടും കൂടെ ഉന്നം പിടിച്ചിരുന്നു. കിട്ടിയ പാട്ടുകളില്‍ പലതും സാമ്പത്തിക വിജയം നേടിയവ ആയിരുന്നില്ല. പക്ഷെ പാട്ടുകളെല്ലാം തന്നെ ജനപ്രിയ മാകാനും, ആദ്യത്തെ അഞ്ച് വര്‍ഷത്തില്‍ മൂന്ന് സംസ്ഥാന അവാര്‍ഡുകളെന്നെ തേടിയെത്താന്‍ ഇടയാക്കിയവയുമാണ്.

കേരളത്തിനകത്തും പുറത്തും, വിദേശങ്ങളിലുമായി നടക്കുന്ന ഓണാഘോഷങ്ങളില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് സിനിമാ കലാകാരന്മാരും, ഗായക രും. എന്നാല്‍ കോവിഡ് എല്ലാ ആഘോഷങ്ങളെയും പാടെ നിശ്ശബ്ദമാക്കി.

വലിയ സങ്കടങ്ങളിലൂടെ കടന്നു പോകുന്നവരെ ചേര്‍ത്ത് പിടിക്കാനുള്ള ശ്രമത്തിലാണല്ലോ? പ്രതീക്ഷ നല്‍കാന്‍ കഴിയുന്നുണ്ടോ?

ശരിയാണ്. കേരളത്തിന്റെ ഉത്സവ കാലങ്ങളിലെല്ലാം സിനിമാ കലാകാരന്മാര്‍ പ്രത്യേകിച്ച് ഗായകര്‍ വിദേശ രാജ്യങ്ങളിലാ യിരിക്കും. കേരളത്തില്‍ കാണു ന്നതിനേക്കാള്‍, മലയാളികള്‍ കുറെക്കൂടെ സ്‌നേഹമുള്ളവരും ആത്മാര്‍ത്ഥതയുള്ളവരുമായ് മാറുന്നതും, കൂട്ടായ്മയോടെ ജീവിക്കുന്നതും കേരളത്തിന്റെ മണ്ണ് വിടുമ്പോഴാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ ഒരുപാട് സ്ഥലങ്ങളില്‍ അവരുടെ ഓണത്തിന്റെയും ക്രിസ്മസിന്റെയും വിഷുവിന്റെയും ഭാഗമാകുവാന്‍ സാധിച്ചിട്ടുണ്ട്. അവരുടെ സ്‌നേഹവായ്പ് വളരെ അധികം ആസ്വദിച്ചിട്ടുമുണ്ട്. വളരെ ഏറെ സന്തോഷമുള്ള ഓര്‍മ്മകളാണവയെല്ലാം.

ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച ഈ മഹാമാരി ഇന്നും തുടരുന്നു. ഇത് എന്നവസാനിക്കും എന്ന് യാതൊരു പിടിയു മില്ല. എന്നാല്‍, ആത്മവിശ്വാസം കൈവിടാതെ ഈശ്വരവിശ്വാസത്തോടെ ശുഭപ്രതീക്ഷയിലായിരിക്കാം നമുക്ക്. ഗവണ്‍മെന്റും ആരോഗ്യപ്രവര്‍ത്തകരും നിഷ് കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും നമുക്ക് പാലിക്കാം. ശാരീരിക പ്രശ്‌നങ്ങള്‍ക്കപ്പുറം മനുഷ്യ മനസ്സുകളില്‍ ഈ വൈറസ്സ് ഏല്‍ പ്പിച്ച ആഘാതം വളരെ വലുതാണ്. രോഗി ആരെന്നോ, രോഗവാഹകര്‍ ആരെന്നോ അറിയാനാവാത്തതിനാല്‍ മനുഷ്യര്‍ മനുഷ്യനെ നോക്കുന്നത് ഭയപ്പാടോടെയാണ്.
എന്റെ ഒരു ചാരിറ്റി ഓര്‍ഗനൈസ്സേഷന്‍ കഴിഞ്ഞ 11 വര്‍ഷമായി സജീവമാണ്. 'സസ്‌നേഹം ജി. വേണുഗോപാല്‍ ഫൗണ്ടേ ഷന്‍ ട്രസ്റ്റ്.' RCC യിലെ കുട്ടികളുടെ വാര്‍ഡ്, പൂജപ്പുര മഹിളാ മന്ദിരം, പുലിയനാര്‍ കോട്ട ഗവണ്‍മെന്റ് ഓള്‍ഡ് ഏയ്ജ് ഹോം എന്നിവിടങ്ങളിലെല്ലാം ഞങ്ങളുടെ സേവനങ്ങളുണ്ട്. ഈ ഏപ്രി ലോടു കൂടി ദിവസ വേതനക്കാരായിരുന്ന – മുന്നോട്ട് പോകാന്‍ നിവൃത്തി ഇല്ലാത്ത – 8 കുടുംബങ്ങളെ താങ്ങി നിറുത്താനാകുന്ന സാമ്പത്തിക സഹായം നല്‍കാന്‍ തുടങ്ങി. ഒപ്പം പഴയ കാല നാടക ചലച്ചിത്ര പിന്നണി ഗായകനായ സീറോ ബാബു എന്ന കലാകാര ന്റെ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കാന്‍ സാധിച്ചു. കൂടാതെ എന്റെ എആ പേജിലൂടെ – ഏതാണ്ട് ഒരു മില്യണ്‍ ആളുകള്‍ 3 പേജി ലായിട്ടുണ്ട് – ജനങ്ങളുടെ ഭയാശ ങ്കകള്‍ അകറ്റുവാനായി ലൈവ് പ്രോഗ്രാം ആരംഭിച്ചു. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനെ കുറിച്ചും, ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ കുറിച്ചും സംശയ നിവാരണ പംക്തിയാണിത്. നിജില്‍ ഹാറൂണ്‍ എന്ന കാനഡ കേന്ദ്ര മായി ജോലി ചെയ്യുന്ന, വിദഗ്ദ്ധനാണ് ഇതുമായി സഹകരിക്കുന്ന ത്. അടുത്ത പദ്ധതി പ്രകാരം മറ്റ് 8 കുടുംബങ്ങള്‍ക്ക് കൂടി സഹാ യം ഞങ്ങളെത്തിക്കുന്നുണ്ട്.

നിശ്ചയമായും വന്നു ചേരേണ്ടിയിരുന്ന നേട്ടങ്ങള്‍ തട്ടിത്തെറിച്ച് പോയതിനെ കുറിച്ചും, ലഭിക്കാതെ പോയ അവസരങ്ങളെ കുറിച്ചുമൊക്കെ ജ്ഞാനാന്വേഷികളെ പോലെ ശാന്ത തയോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.

അരക്ഷിതാവസ്ഥകളെ മറികടക്കാനും, മനസ്സ് ശാന്തമാക്കാനും കണ്ടെത്തു ന്ന മാര്‍ഗ്ഗമെന്താണ്?

നമ്മളോരോരുത്തരും നമ്മുടെ ജീവിതത്തിന്റെ ഒരു പോക്ക് അഥ വാ ഗതി എന്തായിരുന്നു എന്ന് തിരിച്ചറിയുന്നത് ഒരു മുപ്പത് മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷ മാണ്. ഏതൊക്കെ കഠിനമായ പാതയിലൂടെയാണ് നമ്മള്‍ കട ന്ന് വന്നപ്പോഴും വീഴാമായിരുന്ന പൊഴികളില്‍ നിന്നും സംരക്ഷിച്ചതുമെല്ലാം ഞാനാദ്യം പറഞ്ഞ അദൃശ്യശക്തിയാണ്. ഞാന്‍ പാടിയ പാട്ടുകളുടെ മധുരിമ, ഈണം ഇന്നും നിലനില്‍ക്കുന്ന തിന്റെ ഒരു ശക്തിയായ് ഞാന്‍ കൂട്ടിച്ചേര്‍ത്ത് വായിക്കുന്നത് എന്റെ കുടുംബത്തെയാണ്. എന്റെ കുടുംബത്തിന്റേത് ശക്തമായ അറിത്തറയാണ്.
അച്ചന് 94 വയസ്സാണ്, അമ്മ യ്ക്ക് 88 ഉം. എന്റെ എന്റെ ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബമാണ് എന്റെ ശക്തി. ഏതൊരു കലാകാരനും തിരി ഞ്ഞ് നോക്കുമ്പോള്‍ അയാളു ടെ കഷ്ടകഠിന കാലത്ത് അയാളെ താങ്ങി നിര്‍ത്തിയ ത് അയാളുടെ കുടുംബ ഭദ്രത തന്നെയായിരിക്കും. എന്റെ ജന്മത്തിന്റെ ഈ കൃത്യമായ തിരഞ്ഞെടുപ്പുകള്‍ക്ക് നന്ദി പറയേണ്ടതും, ആ അദൃശ്യശക്തിയോടാണ്. കാരണം ഏത് ഗര്‍ഭപാത്രത്തില്‍ ജനിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളല്ല. ഗുരുക്കന്മാരെ തിര ഞ്ഞെടുക്കുന്നതും നമ്മളല്ല, കാരണം നമ്മള്‍ താമസിക്കുന്നതെവിടെയോ അതിനടുത്തുള്ള ഗുരുക്കന്മാരെയാണ് നമുക്ക് ലഭിക്കുന്നത്. അത്തരത്തില്‍ വലിയ ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏത് തരത്തിലു ള്ള കൂട്ടുകാര്‍ നമുക്ക് വേണം എന്ന് തിരഞ്ഞെടുക്കുന്നത് നമ്മ ളാണ്. പക്ഷെ അതിലും ഒരു വിവേചന ശക്തി നമുക്ക് തരു ന്നത് നമ്മുടെ മാതാപിതാക്കളും അവരിലൂടെ ഈശ്വരനുമാണ്. അങ്ങനെ കിട്ടിയ വിവേചന അധികാരം എന്റേത് കൃത്യമാ യി. അതിനാല്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഏതാനും പാട്ടുകള്‍ മാത്രമല്ല എന്റെ ശക്തി, എന്നെ ഹൃദയത്തില്‍ സ്‌നേഹത്തോടെ കൊണ്ട് നട ക്കുന്ന ആരാധകരും, എന്റെ സുദൃഢമായ കുടുംബവും എന്റെ വലിയ ശക്തി തന്നെയാണ്.

അച്ഛന്റെ പാട്ടുകള്‍, കൂടുതല്‍ പ്രസരിപ്പോടെ മകന്റെ ശബ്ദത്തില്‍ ആരാധകര്‍ ആസ്വദിക്കുന്നു.

അരവിന്ദും, അനുപല്ലവിയും, പ്രിയ ഭാര്യ രശ്മി വേണുഗോപാലുമടങ്ങുന്ന കുടുംബത്തിന്റെ ഓണാഘോഷത്തെക്കുറിച്ച് കൂടി പറഞ്ഞ് നമുക്കവസാനിപ്പിച്ചാലോ?

അരവിന്ദ് പാട്ട് വോക്കലായി പഠിച്ചിട്ടില്ല. കുഞ്ഞിലേ അവനെ പാട്ട് പഠിപ്പിക്കാന്‍ ഞാന്‍ കുറേ നോക്കി, നടന്നില്ല. പക്ഷെ നിര്‍ബന്ധമായും പിയാനോ പഠിപ്പിച്ചു. ട്രിനിറ്റി 6വേ ഗ്രേഡ് വരെ പാസായി. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് കേരളത്തിന് വെളിയിലായിരു ന്നു പഠനം. പീന്നീട് പഠിച്ചത് ഹോളിവുഡ്ഡില്‍ ഫിലിം മേക്കിംങ്ങാണ്. പഠനത്തിന് ശേഷം അജ്ഞലി മേനോന്റെ DA ഡയറക്ട് അസിസ്റ്റന്റായി ചേരുകയായിരുന്നു. സത്യത്തില്‍ അവന്‍ പാടുന്നത്, പാട്ട് പഠിക്കാ തെയാണ്. ഒരുപക്ഷേ തലമുറകളായി ഞങ്ങളുടെ കുടുംബ ത്തില്‍ ഉള്ള സംഗീത പാരമ്പര്യ മാവും അവനും ലഭിച്ചിരിക്കുന്ന ത്. സുജുവും – സുജാത – രാധികാ തിലകും ഞങ്ങളുടെ കുടുംബമാണ്. സുജുവിന്റെ മകള്‍ ശ്വേതയും പാടുന്നു. തല മുറകളായി കുടുംബത്തിലെ സംഗീത പാരമ്പര്യം എവിടൊ ക്കെയോ ആര്‍ക്കൊക്കെയോ കിട്ടുന്നുണ്ട്. പുതിയ പല സിനിമകളിലും അരവിന്ദും പാടിയിട്ടുണ്ട്. പുണ്യമാണിത്. സ്റ്റേജില്‍ എന്റെ പാട്ടുകള്‍ അവനും ഞാനും ചേര്‍ന്ന് പാടാനാകുന്നതൊക്കെ സുകൃതമായി തന്നെ കാണുന്നു.

എന്റെ ഭാര്യ രശ്മി. മകള്‍ അനുപല്ലവി കളമശ്ശേരി രാജഗിരിയില്‍ B.Sc. സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി നിയാണ്. ലോകം മുഴുവനും സമാധാനത്തിന്റെയും സന്തോ ഷത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകള്‍ വീണ്ടും വരട്ടെ എന്ന് ആശംസിക്കുന്നു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സസ്‌നേഹം ഓണാശംസകള്‍ നേര്‍ന്ന് നിങ്ങളുടെ വേണു…

മരിയ റാന്‍സം
മരിയ റാന്‍സം

ഓണക്കാലത്തിന്റെ സമൃദ്ധികള്‍ ഓര്‍മ്മിച്ചെടുത്ത് പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ, ഈ ശ്വചിന്തയോടെ വേണുച്ചേട്ടന്‍ സംസാരിച്ചവസാനിച്ചപ്പോള്‍ ഓര്‍മ്മയിലേക്ക് വന്നതും അദ്ദേഹം പാടിവച്ച വരികള്‍ തന്നെയാണ്,
അറിയുന്തോറും ആര്‍ദ്രമാകുമൊരു താരകം…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org