യേശുവേ… കരുണാമയനേ!

യേശുവേ… കരുണാമയനേ!

അഭിമുഖം
തയ്യാറാക്കിയത്:
ജെസ്സി മരിയ

യേശുവിന്‍റെ പീഡാസഹനത്തിന്‍റെ ദുഃഖവെള്ളിക്കുശേഷം ഒരു മൗനത്തിന്‍റെ, ധ്യാനത്തിന്‍റെ ശനിയാഴ്ച. എല്ലാ പീഡനങ്ങള്‍ക്കും സഹനങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കുംശേഷമുള്ള ധ്യാനം. ഈ മഹാധ്യാനത്തിന്‍റെ മൗനത്തിനൊടുവില്‍ ചരിത്രത്തെ രണ്ടായി വിഭജിച്ചുകൊണ്ടു വിജയശ്രീലാളിതനായ ക്രിസ്തു ഉത്ഥാനം ചെയ്തു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന ഉത്ഥാനത്തിന്‍റെ പൊന്‍പ്രഭ യിലാണു ക്രിസ്ത്യാനിയുടെ ജീവിതം. ഇങ്ങനെ ഗദ്സമേനില്‍ പ്രാര്‍ത്ഥിച്ച്, കാല്‍വരി യാത്ര ചെയ്ത്, ഉത്ഥാനവെളിച്ചത്തില്‍ പ്രശോഭിച്ചുനില്ക്കുന്ന ഒരു കലാകാരനെയാണ് ഈ ഉയിര്‍പ്പുതിരുനാളില്‍ സത്യദീപം വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നത്. അല്‍ഫോന്‍സ് ജോസഫ് പല ഭാഷകളിലായി (മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി) നിരവധി സിനിമകള്‍ക്കു സംഗീതം നല്കുകയും നിരവധി സിനിമകളില്‍ പാടുകയും ചെയ്തിട്ടുള്ള അ തുല്യ കലാകാരന്‍. ചെറുപ്പത്തിലേതന്നെ കര്‍ണാടകസംഗീതത്തില്‍ പ്രാവീണ്യം തെളിയിച്ച അല്‍ ഫോന്‍സ് ലണ്ടന്‍ ട്രിനിററി കോളജ് ഓഫ് മ്യൂസിക്കില്‍നിന്നും ക്ലാസ്സിക്കല്‍ ഗിത്താറിലും വെസ്റ്റേണ്‍ മ്യൂസിക്കിലും ഏഴാമത്തെ ഗ്രേഡ് നേടിയിട്ടുണ്ട്. 1990-ലും 1992-ലും കാലിക്കറ്റ് യൂണിവേഴ്സിറ്റി കേരള പ്രതിഭാ അവാര്‍ഡ് കിട്ടി. ജീസസ് യൂത്ത് മ്യൂസിക് ബാന്‍ഡായ റെക്സ് ബാന്‍ഡിലെ പ്രധാന ഗിത്താറിസ്റ്റും വോക്കലിസ്റ്റുമാണു അല്‍ഫോന്‍സ്. അമൃത ടി.വി. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ സ്ഥിരം ജഡ്ജുമായിരുന്നു.

Film Critics Award (2000); Amrita TV- FEFKA-Best Music Director (2011); Vijay TV Best Singer Award (2011); Pala Communications യുവപ്രതിഭാ അവാര്‍ഡ് (2011); Radio Mirchi Music Award (2011) തുടങ്ങിയ അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏ.ആര്‍. റഹ്മാന്‍റെ JAI HO പ്രോഗ്രാമിന്‍റെ ഭാഗമായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ക്കായി "ക്രോസ് റോഡ് മ്യൂസിക് സ്കൂള്‍" എന്ന സ്ഥാപനം നടത്തുന്നു.
സംഗീതസംവിധായകനും, ഗായകനും സര്‍ വോപരി നല്ലൊരു ക്രിസ്ത്യാനിയുമായ ശ്രീ. അല്‍ ഫോന്‍സ് ജോസഫിന്‍റെ ഹൃദയസ്പര്‍ശിയായ ജീവിതാനുഭവങ്ങള്‍…
? വ്യക്തിപരമായ യേശു അനുഭവം അല്‍ഫോന്‍സിന്‍റെ ജീവിതത്തിനു തന്ന ഉത്ഥാനം?
മാതാപിതാക്കള്‍ നല്ല ക്രൈ സ്തവജീവിതം നയിച്ചിരുന്നവരായിരുന്നു. ഞങ്ങള്‍ ഏഴു മക്കളാണ്. എല്ലാവരെയും വിശ്വാസചൈതന്യത്തിലാണു വളര്‍ത്തിയത്. തൃശൂര്‍ നെല്ലിക്കുന്ന് മഡോണനഗര്‍ ആണു സ്വദേശം. സെ ന്‍റ് മേരീസ് പള്ളിയാണ് ഇടവക. ചെറുപ്പത്തിലേ പള്ളിയോടും ആ ത്മീയകാര്യങ്ങളോടും താത്പര്യമുണ്ടായിരുന്നു. എല്ലാവര്‍ക്കും ചെറുപ്പത്തിലേതന്നെ സംഗീതത്തോടു താത്പര്യമുണ്ടായിരു ന്നു. അപ്പച്ചനും സഹോദരന്മാരും കര്‍ണാട്ടിക് സംഗീതത്തില്‍ വിദഗ്ദധരായിരുന്നു. അതിനാല്‍ ഞ ങ്ങള്‍ മക്കളും സംഗീതം പഠിച്ചു. ചെറുപ്പത്തില്‍ത്തന്നെ മിഷനറി യാകണം എന്നൊരാഗ്രഹം ഉ ണ്ടായിരുന്നു. എന്നാല്‍ കൗമാരത്തിലെത്തിയപ്പോള്‍ ചില വേറി ട്ട ചിന്തകളൊക്കെ വന്നുതുടങ്ങി. കൂട്ടുകാര്‍ക്കു ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു. അവരുടെ സ്വാധീനം എന്‍റെ ജീവിതത്തിലെ പല കാര്യങ്ങളിലും പ്ര കടമായിരുന്നു. അവരുടെ തീരുമാനങ്ങള്‍ എന്‍റെ തീരുമാനങ്ങളായി. ഒരു നിരീശ്വരത്വം കടന്നുവരുന്ന അനുഭവംപോലുമുണ്ടായി. പത്താം ക്ലാസ്സിലെത്തിയപ്പോള്‍ ഒരു യുവജനധ്യാനം കൂടുവാന്‍ ഇടയായി. എന്‍റെ ജീവിതത്തെത്തന്നെ ആകെ മാറ്റിമറിച്ച ദിവസ ങ്ങളായിരുന്നു ധ്യാനദിനങ്ങള്‍. വി ശ്വാസവെളിച്ചം അനുഭവിക്കാനും സ്വീകരിക്കാനും ഇടയായി. അ തുവരെ സ്വന്തം കഴിവിലാണു പാ ടുന്നത് എന്നു കരുതിയിരുന്ന ഞാന്‍ കഴിവുകളെല്ലാം ദൈവദാനമാണെന്നു തിരിച്ചറിഞ്ഞു. പിന്നീടു, പ്രീ-ഡിഗ്രി പഠനസമയ ത്തു ജീസസ് യൂത്ത് കാമ്പസ് മീ റ്റ് കൂടുവാന്‍ ഇടയായി. അതിനുശേഷം പതിവായി പ്രാര്‍ത്ഥനാമീറ്റിംഗുകളില്‍ പങ്കെടുക്കുവാന്‍ തു ടങ്ങി. അന്നത്തെ ലീഡര്‍മാരായിരുന്ന കുര്യാക്കോസ് ചേട്ടനെയും സന്തോഷ് ചിറ്റിലപ്പിള്ളി ചേട്ടനെ യും സ്നേഹത്തോടെ ഓര്‍ക്കു ന്നു. 1989-ലെ കാമ്പസ് വിദ്യാര്‍ ത്ഥികളുടെ സംഗമം നടന്നത് എ റണാകുളത്തുവച്ചാണ്. അതില്‍ രൂപീകരിക്കപ്പെട്ട ജീസസ് യൂത്ത് ആള്‍ കേരള മ്യൂസിക് മിനിസ്ട്രിയിലേക്കു ഞാനും തിരഞ്ഞെടുക്കപ്പെട്ടു. അതു വലിയ ദൈവാനുഗ്രഹമായി കരുതുന്നു. പിന്നീ ടു കളമശ്ശേരി നാഷണല്‍ കണ്‍ വെന്‍ഷനില്‍വച്ചാണു റെക്സ് ബാന്‍ഡ് ആരംഭിക്കുന്നത്. തുട ക്കം മുതല്‍ റെക്സ് ബാന്‍ഡിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്നെക്കുറിച്ചുള്ള ദൈവികപദ്ധതിയു ടെ ഭാഗമാണെന്നു വിശ്വസിക്കുന്നു.
1999-ല്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ ജോയിന്‍ ചെ യ്തു. അവിടെയായിരിക്കുമ്പോള്‍ ഭദ്രന്‍ സംവിധാനം ചെയ്ത "വെ ള്ളിത്തിര" എന്ന സിനിമയില്‍ സം ഗീതസംവിധായകനാകാന്‍ അവസരം കിട്ടി. മൂന്നു വര്‍ഷത്തോളം ദുബായില്‍ ജോലി ചെയ്തു. പി ന്നീടു സിനിമയില്‍നിന്നും നല്ല അവസരങ്ങള്‍ വന്നുതുടങ്ങി. അ തുകൊണ്ടു ദുബായിലെ ജോലി വിട്ടു. ചെറുപ്പകാലത്തു നല്ല ബു ദ്ധിമുട്ടിലായിരുന്നു ജീവിതം. സാ മ്പത്തികമായി നല്ല ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. സിനിമകള്‍ ഇഷ്ടംപോലെ ആയതോടെ സാമ്പത്തിക നില മെച്ചപ്പെട്ടു. ഭേ ദപ്പെട്ട ജീവിതരീതികളായി.
ഇതിനിടയ്ക്ക് ഓസ്ട്രേലിയയില്‍വച്ചു നടന്ന ലോക യുവജന സമ്മേളനത്തില്‍ റെക്സ് ബാന്‍ ഡിനൊപ്പം പ്രോഗ്രാമിനു പോയി (ഇതുവരെ ആറു ലോകയുവജന സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മൂന്നു മാര്‍പാപ്പമാരെ അടു ത്തു കണ്ടിട്ടുണ്ട്). അവിടെ ഏകദേശം ഒരു മാസം നീണ്ടുനില്ക്കു ന്ന പ്രോഗ്രാമുകള്‍ റെക്സ് ബാന്‍ ഡ് പ്ലാന്‍ ചെയ്തിരുന്നു. ഇവിടെനിന്നുപോകുമ്പോള്‍ മുതല്‍ എ നിക്കു കഴുത്തിനു നല്ല വേദനയുണ്ടായിരുന്നു. ഒരു മാസം മുഴുവന്‍ വേദന സഹിച്ച് അവിടെ നിന്നു. അസഹനീയമായ വേദനയായിരുന്നു. ഡോക്ടര്‍ പറഞ്ഞത് ഞര മ്പു ചതഞ്ഞിരിക്കുകയാണെന്നും കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെന്നുമായിരുന്നു. ഏതായാലും നാട്ടില്‍ ചെന്നു ചികിത്സ തുട ങ്ങി. ഒന്നിനും പറ്റാത്ത അവസ്ഥ. മൂന്നു മാസം കിടന്ന കിടപ്പിലായിരുന്നു. മനുഷ്യന്‍റെ നിസ്സഹായത ഞാന്‍ മനസ്സിലാക്കുകയായിരുന്നു. നാളുകള്‍ക്കുമുമ്പ് എന്‍റെ ഉള്ളില്‍നിന്നും ഒരു ചോദ്യം വ ന്നുകൊണ്ടിരുന്നു. "നീ എന്തിനേക്കാളുമുപരിയായി എന്നെ സ്നേ ഹിക്കുന്നുവോ എന്ന ചോദ്യം." ഇപ്പോള്‍ അതു കൂടുതലായി ആ വര്‍ത്തിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഓട്ടമൊന്നുമില്ലാതെ, അനങ്ങാതെ കിടപ്പായതുകൊണ്ട് ഉള്‍വിളികള്‍ ഞാന്‍ കൂടുതലായി കേള്‍ക്കാന്‍ തുടങ്ങി. ശരിക്കും പറഞ്ഞാല്‍ 'കേ ംമെ മ ൃൗഴെേഴഹല.'~ഒരു വശത്ത് എ നിക്കു കിട്ടുന്ന അംഗീകാരങ്ങള്‍, പ്രശസ്തി, സമ്പത്ത്, കൈ നിറ യെ പ്രോജക്ട്സ്… അപ്പോഴാണു മറുവശത്ത് ഇങ്ങനെയൊരു ചോ ദ്യം. ഈ സന്തോഷവും ആര്‍ഭാടങ്ങളുമെല്ലാം ഉപേക്ഷിക്കുക അ ത്ര എളുപ്പമുളള കാര്യമല്ലല്ലോ. ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഒരു വചനം എന്നെ തേടി വന്നത്. 1 കോറി. 15:19. "ഈ ജീവിതത്തിനുവേണ്ടി മാ ത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്." എന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഉ ത്തരം കിട്ടുന്നതുപോലെ തോന്നിത്തുടങ്ങി.
ആ ദിവസങ്ങളില്‍ എന്‍റെ ഒ രു സുഹൃത്ത് എനിക്കു വായിക്കാ നായി ഒരു പുസ്തകം കൊണ്ടുവന്നു തന്നു. വി. ഫ്രാന്‍സിസ് അ സ്സീസിയുടെ ജീവചരിത്രം. എ ല്ലാംകൂടിയായപ്പോള്‍ ഞാന്‍ തീ രുമാനിച്ചു; നാഥാ, നിനക്കായ് ഇ തൊക്കെ ഞാന്‍ ഉപേക്ഷിക്കും. കുഞ്ഞുനാളില്‍ ഉള്ളിലുണ്ടായിരുന്ന ആഗ്രഹം വീണ്ടും ബലപ്പെട്ടു. "ഒരു മിഷനറിയാകുകയാണു നല്ലത്. ഞാന്‍ ഇതിനെക്കുറിച്ച് എന്‍റെ ഭാര്യയോടും സംസാരിച്ചു. അവള്‍ പറഞ്ഞു: ചേട്ടന്‍ എന്തു തീരുമാനമെടുത്താലും ഞാന്‍ കൂ ടെയുണ്ടാകും. അപ്പോള്‍ ധൈര്യമായി. തീരുമാനം ഉറപ്പിച്ചു. ആയിടയ്ക്കു സാന്ത്വന കമ്യൂണിറ്റിയു ടെ നേതൃത്വത്തില്‍ നടന്ന ഒരു ധ്യാനംകൂടാന്‍ ഇടയായി. ധീരജ് സാബുഅച്ചനോടു ഞാന്‍ എന്‍റെ തീരുമാനത്തെക്കുറിച്ചു സംസാരിച്ചു. അച്ചന്‍ പറഞ്ഞു; സെക്കുലര്‍ ഫീല്‍ഡില്‍ നിന്നുകൊണ്ടു മിഷനറിപ്രവര്‍ത്തനം ചെയ്യുന്നതാണു കൂടുതല്‍ നല്ലതെന്ന്. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരാളും ഇതുതന്നെ പറഞ്ഞു; ഞാന്‍ സ മ്മതിച്ചു.

? ഇടയ്ക്കുവച്ച് അല്‍ഫോന്‍സിനു വര്‍ക്ക് ഒന്നും ഇല്ലെ ന്നും ഇന്‍ഡസ്ട്രിയില്‍ കാണാനി ല്ല എന്നുമൊക്കെ കേട്ടല്ലോ.
അങ്ങനെയും ഒരു ശ്രുതി പരന്നു. ഞാന്‍ കിടപ്പിലായ സമയത്താ യിരുന്നു ഈ വാര്‍ത്തകള്‍. എന്തായാലും കര്‍ത്താവ് എന്നെ സൗ ഖ്യപ്പെടുത്തി. ധീരജ് അച്ചനോടു സംസാരിച്ചശേഷം മ്യൂസിക്കില്‍ മാസ്റ്റേഴ്സ് ചെയ്യുവാന്‍ ഞാന്‍ തീ രുമാനിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു പഠനം ആരംഭിച്ചു.

? ഏ.ആര്‍. റഹ്മാന്‍റെ കൂടെ ധാരാളം പ്രോഗ്രാം ചെയ്തിട്ടുണ്ടല്ലോ. ആ അനുഭവങ്ങളും യാ ത്രകളും?
സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോഴാണു ഗായകന്‍ ശ്രീനിവാസ് വിളിച്ചു റഹ്മാന്‍ സാറിന്‍റെ പാട്ടു പാടണമെന്നു പറഞ്ഞത്. 'വിണ്ണെതാണ്ടി വരുവായ' എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു പാട്ട്. ഈ സിനിമയെക്കുറിച്ചു ഞാന്‍ അന്വേഷിച്ചപ്പോള്‍ ഈ സിനിമയ്ക്കുവേണ്ടിയുള്ള എല്ലാ പാട്ടുകളുടെയും റിക്കാര്‍ഡിംഗ് കഴിഞ്ഞു എന്നാണ് അറിഞ്ഞത്. പിന്നെ ഞാന്‍ എന്താണു പാടേണ്ടത് എന്നു ചോദിച്ചപ്പോള്‍ റഹ് മാന്‍ സാര്‍ പറഞ്ഞു; ഇതൊരു ടൈറ്റില്‍ സോങ് ആയിക്കോട്ടെ എന്ന്. ഞാന്‍ ചെന്നൈയില്‍ പോ യി പാടി തിരിച്ചു പോന്നു. ഗൗതം മേനോനായിരുന്നു ആ ചിത്രത്തി ന്‍റെ സംവിധായകന്‍. റിക്കാര്‍ഡിംഗിനുശേഷം ഞാന്‍ നാട്ടില്‍ എ ത്തിയപ്പോള്‍ ഗൗതം മേനോന്‍ എ ന്നെ വിളിച്ചു. യുകെ വിസയുണ്ടെ ങ്കില്‍ ഓഡിയോ റിലീസിനു യു കെയ്ക്കു പോരാന്‍ റെഡിയായി ക്കോ എന്നു പറഞ്ഞു. ഞാന്‍ പാ ടിയ പാട്ട് അദ്ദേഹം ആ സിനിമയില്‍ പെടുത്തി എന്നു മാത്രമല്ല സിനിമാ ന്യൂസില്‍ വന്ന ഒരു ഹെ ഡിംഗ് ഇങ്ങനെയായിരുന്നു: "Director Gautham Menon rewrite the script for a Song." കര്‍ത്താവ് എന്നെ പഠിപ്പിച്ചു, അവിടുത്തേ യ്ക്ക് ഒന്നാംസ്ഥാനം കൊടുത്തപ്പോള്‍ ജീവിതത്തിലേക്ക് അനുഗ്രഹങ്ങളുടെ മാലപ്പടക്കം.
ഇതിനോടകം ഏ.ആര്‍. റഹ്മാ നോടൊപ്പം പല രാജ്യങ്ങളില്‍ പ്രോഗ്രാമിനു പോയി. നാലു മാ സം നീണ്ടുനിന്ന ഒരു ലോകസഞ്ചാരം അത്ഭുതകരമായ അനുഭവമായിരുന്നു. യു.എസ്., കാനഡ, യൂറോപ്പ്, സൗത്ത് ആഫ്രിക്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങള്‍ സ ന്ദര്‍ശിച്ചു. അദ്ദേഹം നമുക്കു വള രെ സ്വാതന്ത്ര്യം തരുന്ന ആളാണ്. നാലു മാസത്തെ പര്യടനത്തിനു പോയപ്പോള്‍ നേരത്തേതന്നെ എന്‍റെ ആത്മാവ് എന്നോടു പറഞ്ഞിരുന്നു, നിനക്കിതൊരു മിഷന്‍ ടൂര്‍ ആയിരിക്കുമെന്ന്. അതുകൊ ണ്ടു ഞാന്‍ പരമാവധി തിരുവസ്തുക്കള്‍ വാങ്ങിച്ചു കൊണ്ടുപോയിട്ടുണ്ടായിരുന്നു. ട്രൂപ്പിലെ കൂടെയുള്ളവര്‍ക്ക് അതു കൊടുക്കാനും ഞാന്‍ അനുഭവിച്ച എന്‍റെ യേശുവിനെക്കുറിച്ചു പറയുവാനും ഞാന്‍ പരമാവധി ശ്രമി ച്ചു – മാത്രമല്ല ഒരു കുര്‍ബാനപോ ലും മുടക്കിയില്ല.

? ആരാധനക്രമത്തില്‍ വീണ്ടെടുക്കപ്പെടേണ്ട സംഗീതസംസ്കാരത്തെക്കുറിച്ചു?
ഫ്ളോപ്പി പോലുള്ളവയില്‍ കോപ്പി ചെയ്തു കൊണ്ടുവന്നു പാടുന്ന രീതി നിരോധിക്കണം. ഒരു ഗിത്താറോ കീബോര്‍ഡോ മാത്രം ആയാലും ലൈവായി പാ ടണം. പാട്ടുകള്‍ക്ക് ആത്മീയ ഉ ണര്‍വ് ഉണ്ടാകുന്ന ഒരു സംസ്കാ രം ഉണ്ടാകണം. മ്യൂസിക് റിട്രീറ്റ് ഈ കാലത്തിന് അനിവാര്യമാണ്.

? ഫ്യൂഷന്‍ സംഗീതത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍…?
കര്‍ണാട്ടിക് മ്യൂസിക്കിന്‍റെ പി ന്നണിയിലാണു വളര്‍ന്നത്. റെ ക്സ് ബാന്‍ഡില്‍ വന്നപ്പോള്‍ എ ല്ലാത്തരം സംഗീതവും ഉണ്ടായിരുന്നു. പലരും പലതരത്തിലുള്ള പാട്ടുകള്‍ പാടുന്നവര്‍. അതു ഫ്യൂ ഷന്‍ രൂപപ്പെടുത്തുന്നതിന് പുതി യ മാനങ്ങള്‍ നല്കി.

? റെക്സ് ബാന്‍ഡുമായുള്ള ബന്ധം?
എന്‍റെ ജീവിതത്തിലെ വളര്‍ച്ച യ്ക്ക് എല്ലാ പിന്‍ബലവും തന്നതു റെക്സ് ബാന്‍ഡാണ്. ജീവിതത്തി ലെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ റെക്സ് ബാന്‍ഡ് സൗഹൃദം ഒത്തിരി പിന്തുണ നല്കിയിട്ടുണ്ട്. ജീവിതത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ചേര്‍ത്തുപിടിച്ച നിരവധി നല്ല സുഹൃത്തുക്കളുണ്ട്. എല്ലാവരെയും സ്നേഹത്തോടെ, നന്ദിയോടെ ഓര്‍മ്മിക്കുന്നു.

? എന്തുകൊണ്ടാണു മ്യൂസിക് സ്കൂളിന് 'ക്രോസ് റോഡ് മ്യൂ സ്ക് സ്കൂള്‍' എന്നു പേരിട്ടത്?
ഇതൊരു പ്രധാനപ്പെട്ട ജംഗ്ഷനാണ്. ഓരോരുത്തര്‍ക്കും ശരിയാ യ തീരുമാനമെടുത്തു തങ്ങള്‍ക്കു വേണ്ടതു പഠിച്ചു തിരിച്ചുപോ കാം. അതോടൊപ്പം ഇവിടെ വരുന്ന ഓരോ കുഞ്ഞും കര്‍ത്താ വിന്‍റെ കുരിശില്‍നിന്നു ശക്തി സ്വീകരിച്ച് ഇവിടെനിന്നു പോകണമെന്ന് ആഗ്രഹമുണ്ട്. ഏകദേ ശം 360-ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ ഇന്‍സ്ട്രുമെന്‍റ്സും വോക്കല്‍ മ്യൂസിക് പ്രോഡക്ഷന്‍സും ബാന്‍ഡ് മേ ക്കിംഗുമെല്ലാം ഇവിടെ പഠിപ്പിക്കുന്നു.

? കുടുംബത്തെക്കുറിച്ചു പറയാമോ?
കുടുംബമാണ് എന്‍റെ എല്ലാം. ഭാര്യ രജനി. മ്യൂസിക് സ്കൂളിന്‍റെ മേല്‍നോട്ടം വഹിക്കുന്നു. രണ്ടു മക്കള്‍ – ജോസഫും മരിയയും – വിദ്യാര്‍ത്ഥികളാണ്.

അല്‍ഫോന്‍സ് ജോസഫ്… ഈ പേരില്‍ത്തന്നെ ഒരു സംഗീത മുണ്ട്. അദ്ദേഹത്തോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു മെല ഡി കേള്‍ക്കുന്നതുപോലെയാണു ഞാന്‍ കേട്ടിരുന്നത്. വളരെ ശാന്തമായി എന്നാല്‍ ആഴത്തില്‍ സം സാരിക്കുന്ന ഒരാള്‍ – ദൈവാനുഗ്രഹങ്ങളെക്കുറിച്ച് ഇടവിടാതെ സംസാരിക്കുന്നു. ഈ തലമുറ യ്ക്ക് ഒരു മാതൃകയാണ് അല്‍ ഫോന്‍സ് ജോസഫ്. തന്നെ നിരന്തരം അനുഗ്രഹിക്കുന്ന, സ്നേഹിക്കുന്ന സ്വര്‍ഗീയപിതാവിന്‍റെ മു ന്നില്‍ അല്‍ഫോന്‍സ് പാടുകയാ ണ്:
"കരുണാമയനേ, കരുണാമയനേ, അടിയനീ പൊടിയാണെ ന്നോര്‍ത്തീടണേ യേശുവേ കരുണാമയനേ, യേശുവേ കരുണാമയനേ."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org