ദളിതര്‍ക്കു വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കുക – ആര്‍ച്ചുബിഷപ് തുമ്മ ബാല

സഭയിലെ ദളിതരായ വിശ്വാസികളുടെ കാര്യത്തില്‍ ഭാരത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്കു വളരെ കരുതലുണ്ടെന്നും അവര്‍ക്കായി കൂടുതല്‍ പ്രയത്നിക്കാന്‍ പരിശ്രമിക്കണമെന്നും ഹൈദ്രാബാദ് ആര്‍ച്ചു ബിഷപ് ഡോ. തുമ്മ ബാല പറഞ്ഞു. പൂര്‍വകാലത്തിന്‍റെ പേരില്‍ ദളിതര്‍ ക്ലേശിക്കരുത്. മറിച്ച് പ്രത്യാശയിലൂടെ അവര്‍ നയിക്കപ്പെടണം – അദ്ദേഹം വ്യക്തമാക്കി. സിബിസിഐയുടെ ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള കാര്യാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കുമായി സംഘ ടിപ്പിച്ച ത്രിദിന സമ്മേളനം ഹൈദ്രാബാദില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ് തുമ്മ ബാല.

ദളിതര്‍ക്കു വേണ്ടിയുള്ള സിബിസിഐ കാര്യാലയത്തിന്‍റെ ചെയര്‍മാനും ബെരാംപൂര്‍ മെത്രാനുമായ ബിഷപ് ശരച്ചന്ദ്ര നായക് സന്ദേശം നല്‍കി. ഈ സമ്മേളനം ചേരിതിരിവിന്‍റെ മനോഭാവം സൃഷ്ടിക്കാനുള്ളതല്ലെന്നും ദളിത് ജനതയുടെ ശബ്ദമായി അവരുടെ ശാക്തീകരണം സാധ്യമാക്കാനുള്ളതായി തീര്‍ക്കണമെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 110 പേര്‍ പങ്കെടുത്തു. സിബിസിഐയുടെ ദളിത് നയങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യപ്പെട്ട സമ്മേളനം പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയതായി സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org