അടപ്പൂരച്ചന്‍: ചിന്തയിലും പ്രവൃത്തിയിലും ഊര്‍ജസ്വലത കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം

അടപ്പൂരച്ചന്‍: ചിന്തയിലും പ്രവൃത്തിയിലും ഊര്‍ജസ്വലത കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം

കൊച്ചി: തൊണ്ണൂറ് വയസ്സ് പിന്നിട്ടിട്ടും ചിന്തയിലും പ്രവൃത്തിയിലും ഊര്‍ജസ്വലത കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് അടപ്പൂരച്ചന്‍റേതെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്. നാലു പതിറ്റാണ്ട് നീണ്ട കൊച്ചിയിലെ സഹവാസത്തിനൊടുവില്‍ കോഴിക്കോട്ടേക്ക് യാത്രയാകുന്ന റവ. ഡോ. എ. അടപ്പൂരിന് കലൂര്‍ ലൂമെന്‍ ജ്യോതിസില്‍ ലൂമെന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പു ചടങ്ങില്‍ ആശംസകള്‍ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടിലധികമായി അച്ചനുമായി സ്നേഹബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കാലയാത്രകളില്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ ബൗദ്ധിത സത്യസന്ധത കാണിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേതെന്നും സിറിയക് ജോസഫ് പറഞ്ഞു.

ചടങ്ങില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ. ബാബു ജോസഫ് അടപ്പൂരച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു. റവ. ഡോ. പോള്‍ തേലക്കാട്ട്, ഡോ. ജേക്കബ് തോമസ്, ഡോ. കെ.എം. മാത്യു, ഡോ. ജോര്‍ജ് തയ്യില്‍, പ്രഫ. മൈക്കിള്‍ തരകന്‍, പ്രഫ. എം. തോമസ് മാത്യു, ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സാബു ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org