അടപ്പൂരച്ചന്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍

മുതലക്കോടം: അമ്പതു വര്‍ഷത്തെ സ്തുത്യര്‍ഹമായ സമര്‍പ്പിതജീവിതം പിന്നിട്ട ഫാ. ജോസഫ് അടപ്പൂര്‍ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷിക്കുന്നു.

1969 ഡിസംബര്‍ 21 ന് പത്ത് വൈദികര്‍ക്കൊപ്പം കോതമംഗലം രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു പോത്തനാമൂഴിയില്‍ നിന്നാണ് അച്ചന്‍ വൈദികപട്ടം സ്വീകരിച്ചത്.

നാകപ്പുഴ സെന്‍റ് മേരീസ് പള്ളിയിലായിരുന്നു അസിസ്റ്റന്‍റ് വികാരിയായി ആദ്യ നിയമനം. വടകോട്, കല്ലൂര്‍ക്കാട് ഇടവകകളിലും അസി വികാരിയായിരുന്നു. തുടര്‍ന്ന് കുത്തുപാറ, പനങ്കുട്ടി, കീരിത്തോട്, ചിലവ്, ചെപ്പുകുളം, പാറപ്പുഴ, ചിറ്റൂര്‍, നാടുകാണി, നെടിയകാട്, നാകപ്പുഴ എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. 2013 മുതല്‍ മുതലക്കോടം ഫൊറോന പള്ളി വികാരിയാണ്. സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് അച്ചന്‍റെ മാതൃഇടവകയായ വെട്ടിമറ്റം സെന്‍റ് ഫ്രാന്‍സിസ് ഡി സാലസ് ദേവാലയത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. ഒമ്പതിന് രാവിലെ 10 ന് കൃതജ്ഞതാ ബലിയില്‍ വൈദികപട്ടം സ്വീകരിച്ചവരും കുടുംബാംഗങ്ങളായ വൈദികരും സഹകാര്‍മികരാകും. രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സന്ദേശം നല്‍കും.

ദിവ്യബലിക്ക് ശേഷം ചേരുന്ന ജൂബിലി സമ്മേളനത്തില്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എംഎല്‍എ ജൂബിലി സന്ദേശം നല്‍കും. ഫാ. ജോസഫ് ചെറുകുന്നേല്‍, സിബി അടപ്പൂര്‍, സിറിയക് തടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. ഇടവക വികാരി ഫാ. ആന്‍റണി പുലിമലയില്‍ സ്വാഗതവും ഫാ. ഫ്രാന്‍സിസ് അടപ്പൂര്‍ നന്ദിയും പറയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org