സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ലഹരി വിമോചന ചികിത്സാ കേന്ദ്രം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ലഹരി വിമോചന ചികിത്സാ കേന്ദ്രം

എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിലുള്ള ലഹരിമോചന കേന്ദ്രമായ മുക്തിസദനു കീഴില്‍ അങ്കമാലി ഞാലൂക്ക രയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി തുടങ്ങിയ ലഹരി വിമോച ന ചികിത്സാ കേന്ദ്രമായ നിര്‍മല്‍ നികേതന്റെ ആശീര്‍വാദകര്‍മവും, ഉദ്ഘാടനവും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീ ത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ നിര്‍വഹിച്ചു. മൂക്കന്നൂര്‍ ഫൊറോന വികാരി ഫാ. ജോസ് പൊളളയില്‍, കറുകുറ്റി ഫൊറോന വികാരി ഫാ. സേവ്യര്‍ ആവള്ളില്‍, മുക്തി സദന്‍ ഡയറ ക്ടര്‍ ഫാ. ജോസഫ് പാറേക്കാട്ടില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. പ്രവീ ണ്‍ മണവാളന്‍ ഫാ. റോയി വടകര, സിസ്റ്റര്‍ ജോയ്‌സി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സാമൂഹ്യ നീതി വകുപ്പുകളുടെ അംഗീകാരത്തോടെയാണു സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ ക്കും പെണ്‍കുട്ടികള്‍ക്കും കൗണ്‍സലിംഗ് സൗകര്യം, വിദഗ്ദ്ധ ഡോ ക്ടര്‍മാരുടെ സേവനം, വിദഗ്ദ്ധമായ നഴ്‌സിംഗ് പരിചരണം, തെറാ പ്പികള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ ഇവിടെയുണ്ടാകും. വനിതാ സ്റ്റാഫുകള്‍ മാത്രമുള്ള ഇവിടെ 31 മുതല്‍ 90 ദിവസം വരെയു ള്ള ചികിത്സയും സൗജന്യ മരുന്നുകളും ലഭ്യമാക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org