അദ്ധ്യാപകനിയമന പ്രതിസന്ധികള്‍ പരിഹരിക്കുക കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍

2017-18 അധ്യയനവര്‍ഷത്തെ അധ്യാപകനിയമനം സംബന്ധിച്ചു വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധികള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് എറണാകുളത്ത് നടന്ന കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 29-01-2016 ലെ ഉത്തരവിലൂടെ 2016-17 മുതലുള്ള അധ്യാപകനിയമനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ സ്കൂളുകളിലെ എല്ലാ ഒഴിവുകളിലും, പുതിയതും പഴയതുമായ എല്ലാ സ്കൂളുകളിലും എല്ലാ അഡീഷണല്‍ ഡിവിഷന്‍ ഒഴിവുകളിലും അണ്‍ ഇക്കണോമിക് സ്കൂളുകളിലെ ഒഴിവുകളിലും എല്‍.പി., യു.പി. സ്കൂളുകളില്‍ ഹെഡ്മാസ്റ്ററെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കുമ്പോഴുണ്ടാകുന്ന ഒഴിവുകളിലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നാണ് നിലവിലുള്ള നിര്‍ദ്ദേശം. എന്നാല്‍ പഴയ സകൂളുകളിലെ സ്ഥിരം ഒഴിവുകളിലെ നിയമനങ്ങളും പുതിയ സ്കൂളുകളിലെ സ്ഥിരം ഒഴിവുകളില്‍ നിയമിതരാകുന്ന R51A, 51B R43 claimnts നിയമനങ്ങളും അംഗീകരിക്കുവാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും 2016-17 വര്‍ഷം നടത്തിയ ഇത്തരം നിയമനങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തിരസ്കരിക്കുന്നത് കൂടുതല്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എറണാകുളത്തു നടന്ന സമ്മേളനത്തില്‍ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. തിരുവനന്തപുരം അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. വര്‍ക്കി ആറ്റുപുറം പ്രസിഡന്‍റായും കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സക്കറിയാസ് ഇല്ലിക്കാമുറിയില്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഫാ. ഫെലിക്സ് ചുള്ളിക്കല്‍ (വരാപ്പുഴ), കെ.ജെ.ജോണ്‍ (കൊട്ടാരക്കര), ഫാ. മോഹന്‍ ജോസഫ് (കോട്ടയം) ഫാ. ജെയിംസ് ചെല്ലങ്കോട്ട് (തലശ്ശേരി), ഡോ. സൂസമ്മ മാത്യു(തിരുവല്ല), സി. പുഷ്പലത സിഎംസി(ഇടുക്കി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org