അദ്ധ്യാപക നിയമനനിയന്ത്രണം പിന്‍വലിക്കണം

പൊതു വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുവാന്‍ പ്രതിജ്ഞാബന്ധമായ ഗവണ്മെന്‍റ് ഈ മേഖലയില്‍ നിര്‍ണ്ണായകമായ പങ്കാളിത്വം വഹിക്കുന്ന സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ടുള്ള ഈ നിര്‍ദ്ദശങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയുകയില്ല.
അതുപോലെ 2014-15 വര്‍ഷം അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും 2013-14 വര്‍ഷം കോളജുകളില്‍ അനുവദിച്ച കോഴ്സുകളിലും അദ്ധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറാകാത്തത് സ്വകാര്യ വിദ്യാഭ്യാസമേഖലയോട് കാണിക്കുന്ന അവഗണനയാണ്. ഗുണനിലവാരമുള്ള അദ്ധ്യാപനം നടക്കണമെങ്കില്‍ സ്കൂളുകളില്‍ നല്ല അദ്ധ്യാപകര്‍ ഉണ്ടാകണം. കേന്ദ്രവിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പരിഗണന ലഭിക്കത്തക്ക രീതിയില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി റേഷ്യോ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതനുസരിച്ച് വര്‍ഷാവര്‍ഷങ്ങ ളില്‍ സമയബന്ധിതമായി നടക്കേണ്ട സ്റ്റാഫ് ഫിക്സേഷന്‍ നീട്ടിക്കൊണ്ടുപോകുന്നത് കുട്ടികളോടു കാണിക്കുന്ന അനീതിയാണെന്ന് വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org