ആദിവാസി തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍

വിവിധ ഗാര്‍ഹിക തൊഴിലുകളില്‍ ഏര്‍പ്പെടുന്ന ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൊലീസ് രജസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് ആദിവാസികള്‍ക്കു വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ ഉത്തരവിറക്കി. ഗാര്‍ഹിക തൊഴിലാളികളായ ആദിവാസി സ്ത്രീ – പുരുഷന്മാരുടെ വിശദാംശങ്ങള്‍ പൊലീസ് സ്റ്റേഷനിലും ലേബര്‍ ഓഫീസിലും നല്‍കണം. ആദിവാസികളെ കടത്തിക്കൊണ്ടുപോകല്‍, അവരെ ചൂഷണം ചെയ്യല്‍, ബാലവേല എന്നിവ തടയുന്നതിനാണ് ഈ ഉത്തരവ് നടപ്പാക്കുന്നത്. ഇതു പാലിക്കുന്നുണ്ടെന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വീട്ടുജോലി, ഡ്രൈവര്‍, തോട്ടക്കാരന്‍ എന്നിങ്ങനെ വിവിധ തൊഴിലുകള്‍ ചെയ്യുന്ന എല്ലാ ആദിവാസികളും ഇത്തരത്തില്‍ പേരുകള്‍ രജിസ്ട്രര്‍ ചെയ്യണം. 18 വയസ്സില്‍ താഴെ പ്രായമുള്ളവരെ കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. തൊഴിലിടങ്ങളില്‍ പണി ചെയ്യുന്ന ആദിവാസികളുടെ വിശദാംശങ്ങള്‍ക്കൊപ്പം അവര്‍ക്കു ലഭിക്കേണ്ട പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിലും ലേബര്‍ ഓഫീസിലും നല്‍കണമെന്ന് ആദിവാസികള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org