ആഫ്രിക്കന്‍ പ്രതിസന്ധികളെ ലോകം മറക്കുന്നുവെന്നു സഭ

ആഫ്രിക്കന്‍ പ്രതിസന്ധികളെ ലോകം മറക്കുന്നുവെന്നു സഭ

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ ലോകം മറക്കുകയും അവഗണിക്കുകയുമാണെന്ന് അവിടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കത്തോലിക്കാ സംഘടനകള്‍ പറയുന്നു. ഏറ്റവും പുതിയ ഒരുദാഹരണം ബറുണ്ടിയാണ്. 2015 ആരംഭിച്ച പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഇവിടെ നിന്നു മൂന്നര ലക്ഷം പേരാണ് അഭയാര്‍ത്ഥികളായി രാജ്യം വിട്ടുപോയത്. പ്രസിഡന്‍റ് പിയറി എന്‍കുരുന്‍സ്യ മൂന്നാം വട്ടവും പ്രസിഡന്‍റാകുന്നതിനെതിരായിരുന്നു പ്രക്ഷോഭം. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ജയിക്കുകയും 2034 വരെ അധികാരത്തില്‍ തുടരുന്നതിനു സഹായിക്കുന്ന തരത്തില്‍ ഭരണഘടനാഭേദഗതി ഹിതപരിശോധനയിലൂടെ നടപ്പില്‍ വരുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് അഭയാര്‍ത്ഥികള്‍ ടാന്‍സാനിയ, ഉഗാണ്ട, കോംഗോ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലേയ്ക്കു പ്രവഹിച്ചു.

ദരിദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങളിലെത്തിയ അഭയാര്‍ത്ഥികള്‍ക്ക് കത്തോലിക്കാസഭയുടെ ചാരിറ്റി സംഘടനയായ കാരിത്താസ് ആണു പലയിടത്തും സഹായമെത്തിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്രസമൂഹത്തിനു ആഫ്രിക്കന്‍ രാജ്യങ്ങളോടുള്ള താത്പര്യം നഷ്ടമാകുന്നതു മൂലം ധനസമാഹരണം ദുഷ്കരമാകുന്നതായി ആഫ്രിക്കയിലെ കാരിത്താസ് ഘടകങ്ങളുടെ അധികാരികള്‍ പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ പ്രതിസന്ധികള്‍ക്കു വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org