അഗാപ്പെ സ്പെഷ്യല്‍ സ്കൂളുകളുടെ പ്രവേശനോത്സവം

അഗാപ്പെ സ്പെഷ്യല്‍ സ്കൂളുകളുടെ പ്രവേശനോത്സവം

കോട്ടയം: വൈകല്യങ്ങള്‍ക്ക് നടുവിലും ജീവിതവിജയം സ്വായത്തമാക്കുവാന്‍ പുത്തന്‍ പ്രതീക്ഷകളോടെ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ഭിന്നശേഷിയുള്ള കുരുന്നുകള്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനമായ ചൈതന്യയില്‍ എത്തിയപ്പോള്‍ അത് വേറിട്ട ഒരു പ്രവേശനോത്സവമായി. സ്വാഗത ബോര്‍ഡുകളും ബലൂണുകളും കളിപ്പാട്ടങ്ങളും മധുരവുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ അവരെ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള അഗാപ്പെ സ്പെഷ്യല്‍ സ്കൂളുകളിലെ കുട്ടികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് ഭിന്നശേഷിയുള്ളവര്‍ ചൈതന്യയില്‍ ഒത്തുചേര്‍ന്നത്. പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാളും കെ.എസ്.എസ്.എസ്. പ്രസിഡന്‍റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്.എസ്.എസ് സെക്ര ട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ബിബിന്‍ കണ്ടോത്ത്, കെ.എസ്. എസ്.എസ് സമരിറ്റന്‍ റിസോഴ്സ് സെന്‍റര്‍ ജോയിന്‍റ് ഡയറക്ടര്‍ ഫാ. സുജിത്ത് കാഞ്ഞിരത്തുംമ്മൂട്ടില്‍, പ്രോഗ്രാം ഓഫീസര്‍മാരായ ബബിത ടി. ജെസ്സില്‍, സിസ്റ്റര്‍ ലൂഡ്സി എസ്.വി.എം, ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org