Latest News
|^| Home -> Kerala -> ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധം; കരിദിനം ആചരിച്ചു

ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധം; കരിദിനം ആചരിച്ചു

Sathyadeepam

പാലാ: ചര്‍ച്ച് ബില്ലിനെതിരെ പാലാ രൂപതയൊട്ടാകെ പ്രതിഷേധം. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി രൂപതയില്‍ കരിദിനം ആചരിച്ചു.

എല്ലാ ഇടവകകളിലും ഇന്നലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രതിഷേധയോഗങ്ങളും ഒപ്പുശേഖരണവും നടത്തി. കറുത്ത ബാഡ്ജ് ധരിച്ചാണ് ആളുകള്‍ പ്രതിഷേധയോഗത്തില്‍ പങ്കെടുത്തത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഒപ്പുകള്‍ നിയമപരിഷ്കരണ അധികൃതര്‍ക്ക് അയച്ചുകൊടുക്കും. കത്തോലിക്കാ കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും നിയമവകുപ്പു മന്ത്രിക്കും നേരിട്ടു നിവേദനം നല്കും.

ചര്‍ച്ച് ബില്‍ കരടുരേഖ നിര്‍ദ്ദിഷ്ട വെബ്സൈറ്റില്‍ നിന്നും പിന്‍വലിക്കുക, രാഷ്ട്ര നിയമങ്ങള്‍ക്കും സഭാനിയമങ്ങള്‍ക്കും വിധേയമാ യി പ്രവര്‍ത്തിക്കുന്ന സഭാസ്ഥാപനങ്ങളിലേക്കു കടന്നുകയറാനുള്ള ഗൂഢശ്രമം അവസാനിപ്പിക്കുക, സഭാംഗങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പൊതുജനങ്ങളില്‍നിന്നും നേരിട്ട് അഭിപ്രായം സ്വീകരിക്കാന്‍ തയ്യാറാകാത്ത ജസ്റ്റീസ് കെ. ടി. തോമസിനെ നിയമപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുക, സംസ്ഥാന സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധ ധര്‍ണയും കരിദിനാചരണവും നടത്തിയത്.

Leave a Comment

*
*