അഖില കേരളാ ക്വിസ് മത്സരം

അഖില കേരളാ ക്വിസ് മത്സരം

ചേര്‍ത്തല: മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെ സി.എല്‍.സി. സംഘടനയുടെ ആഭിമുഖ്യത്തില്‍ 26-ാമത് അഖില കേരള ക്വിസ് മത്സരം നടത്തി. സെന്‍റ് മേരീസ് പാസ്റ്ററല്‍ സെന്‍ററില്‍ നടന്ന പൊതുസമ്മേളനം സംസ്ഥാന ഇന്‍റലിജന്‍സ് ഡിഐജി എസ്. സുരേന്ദ്രന്‍ ഐപിഎസ്. ഉദ്ഘാടനം ചെയ്തു. മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഡോ. പോള്‍ വി. മാടന്‍ അദ്ധ്യക്ഷത വഹിച്ചു. ചേര്‍ത്തല നഗരസഭ ചെയര്‍മാന്‍ അഡ്വ. പി. ഉണ്ണികൃഷ്ണന്‍, സിഎല്‍സി എറണാകുളം-അങ്കമാലി അതിരൂപത മോഡറേറ്റര്‍ സിസ്റ്റര്‍ എലൈസ് എബ്രഹാം സിഎംസി, കൊരട്ടി സെന്‍റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. പോള്‍ പാറേക്കാട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. സമ്മേളനത്തിന് മുട്ടം സി.എല്‍.സി. പ്രമോട്ടര്‍ ഫാ. അനില്‍ കിളിയേലിക്കുടി സ്വാഗതവും പ്രസിഡന്‍റ് ആന്‍റണി വലിയവീട്ടില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് കേരളാ ക്വിസ് മത്സരം ആരംഭിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ പ്രസിഡന്‍റ് ആന്‍റണി വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളി അസ്സിസ്റ്റന്‍റ് വികാരി ഫാ. തോമസ് മഞ്ചപ്പള്ളി, പാരീഷ് ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ സി.ഇ. അഗസ്റ്റിന്‍, സിഎല്‍സി ചേര്‍ത്തല ഫൊറോന പ്രസിഡന്‍റ് ബൈജു വടശ്ശേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു. സമ്മേളനത്തിന് സെക്രട്ടറി ജോയല്‍ ജോഷി കിണറ്റുകര സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മാര്‍ട്ടിന്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് മുട്ടം സിഎല്‍സി പ്രമോട്ടര്‍ ഫാ. അനില്‍ കിളിയേലിക്കുടി സമ്മാനദാനം നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org