അഖില കേരള മദര്‍ തെരേസ ബൈബിള്‍ ക്വിസ്

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രല്‍ ബസിലിക്ക പാരീഷ് ഫാമിലി യൂണിയന്‍റെ ആഭിമുഖ്യത്തില്‍ വി. മദര്‍ തെരേസയുടെ നാമത്തില്‍ ഏഴാമത് മദര്‍ തെരേസ ബൈബിള്‍ ക്വിസ് 2017 സംഘടിപ്പിക്കുന്നു. 2017 മേയ 1-ന് എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രല്‍ ബസിലിക്ക പാരീഷ് ഹാളിലാണു മത്സരം. ബൈബിളിലെ വി. മത്തായി എഴുതിയ സുവിശേഷം 1 മുതല്‍ 15 വരെ അദ്ധ്യായങ്ങള്‍ (30%) സുഭാഷിതങ്ങള്‍ 20 മുതല്‍ 31 വരെ അദ്ധ്യായങ്ങള്‍ (20%) വി. മദര്‍ തെരേസ – നവീന്‍ ചൗള (15%), വി. ചാവറ പിതാവിന്‍റെ 'ചാവരുള്‍' എന്ന പുസ്തകത്തില്‍ നിന്ന് (15%), സഭാസംബന്ധമായ പൊതുചോദ്യങ്ങള്‍ (20%) എന്നിവയാണു മത്സരവിഷയം. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും ട്രോഫിയും നല്കും. പങ്കെടുക്കുന്ന ടീമംഗങ്ങള്‍ക്കു പ്രോത്സാഹനസമ്മാനവും നല്കും. കേരളത്തിലെ സീറോ മലബാര്‍ / ലാറ്റിന്‍/ സീറോ മലങ്കര എന്നീ റീത്തുകളിലെ ഇടവക/ സെന്‍റര്‍/ സ്ഥാപനം എന്നിവയില്‍ രണ്ടു പേര്‍ വീതമുള്ള രണ്ടു ടീമുകള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. പ്രായപരിധിയോ സ്ത്രീ-പുരുഷ ഭേദമോ ഇല്ല. 2017 ഏപ്രില്‍ 29- നാണു രജിസ്ട്രേഷന്‍ അവസാന തീയതി. നേരിട്ടോ ഫോണ്‍ വഴിയോ തപാലിലോ രജിസ്ട്രേഷന്‍ നടത്താം. വിശവിവരങ്ങള്‍ക്കു തങ്കച്ചന്‍ പേരയില്‍-9495430618, ബേബി പൊട്ടനാനിയില്‍- 9447370666, മാത്യു മാപ്പിളപ്പറമ്പില്‍-9447271900.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org