അഖില കേരള പുത്തന്‍പാന ആലാപന മത്സരവിജയികള്‍

തൃശൂര്‍: അര്‍ണോസ് പാതിരി അക്കാദമിയുടെ നേതൃത്വത്തില്‍ 4 മുതല്‍ 84 വയസ്സ് വരെയുള്ളവര്‍ക്കുവേണ്ടി നടത്തിയ നാലാമത് അഖില കേരള പുത്തന്‍പാന ആലാപന മത്സരത്തില്‍ ഓരോ വിഭാഗത്തിലും താഴെപ്പറയുന്നവര്‍ ക്യാഷ് അവാര്‍ഡുകള്‍ക്കര്‍ഹരായി.
സമേര ഡേവീസ്-കൊരട്ടി, അഞ്ചു റോസ് ആന്‍റോ- ചെങ്ങല്ലൂര്‍, ജീവന്‍രാജ്- വേലൂര്‍ (ജൂനിയര്‍); സി.ഒ. ജോസിന്‍-പുറനാട്ടുകര, ടി.കെ. സാബു-വേലൂര്‍, സോജന്‍ അജിത്-വെങ്ങാല്ലൂര്‍ (യൂത്ത്); ജോഷി ഡേവീസ്-വേലൂര്‍, ലിസി പോള്‍ പൂത്തറയ്ക്കല്‍, ട്രീസ വാള്‍ട്ടര്‍-ഒല്ലൂര്‍ (സീനിയര്‍); പി.എ. വര്‍ഗീസ്-ഒളരിക്കര, ജോസഫീന മാത്യു-പറവട്ടാനി, ലോറന്‍സ് കോച്ചേരി-ചെങ്ങല്ലൂര്‍ (സൂപ്പര്‍ സീനിയര്‍).
സാഹിത്യ അക്കദാമി പ്രസിഡന്‍റ് വൈശാഖന്‍ മത്സരഉദ്ഘാടനം നിര്‍വഹിച്ചു. ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും അര്‍ണോസ് പാതിരി നല്കിയ സേവനം നാട്ടുകാരായ പണ്ഡിതന്മാര്‍ നല്കിയതിനേക്കാള്‍ ശ്രേഷ്ഠവും അമൂല്യവുമാണെന്ന് അഭിപ്രായപ്പെട്ടു. വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജോര്‍ജ് അലക്സ്, സി. ഷാരോണ്‍, കണ്‍വീനര്‍ ബേബി മൂക്കന്‍, ഫാ. ജോര്‍ജ് തേനാടികുളം, ആന്‍റണി പത്തൂര്‍, ഡോ. കെ.പി. മോഹനന്‍, എം.ഡി. ജോസ്, ജേക്കബ് പുതുശ്ശേരി, എം.ഡി. റാഫി, ജോയ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org