കാലടി പള്ളിയിലെ അക്ഷയപാത്രം ശ്രദ്ധേയമാകുന്നു

കാലടി പള്ളിയിലെ അക്ഷയപാത്രം ശ്രദ്ധേയമാകുന്നു
Published on

കാലടി: കൊറോണയും ലോക്ക് ഡൗണും സാധാരണ ജീവിതം ദുസ്സഹമാക്കിയ കാലത്ത് ആശ്വാസമായി കാലടി സെന്‍റ് ജോര്‍ജ് പള്ളിയില്‍ അക്ഷയപാത്രം. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ എപ്പോഴും നിറഞ്ഞിരിക്കുന്ന അക്ഷയപാത്രത്തില്‍ നിന്ന് ആവശ്യക്കാര്‍ക്ക് എപ്പോഴും അതു സൗജന്യമായി ശേഖരിക്കാം.

പള്ളിയുടെ മുന്‍വശത്തു പ്രധാന വാതിലിനോടു ചേര്‍ന്നാണ് അവശ്യവസ്തുക്കള്‍ ശേഖരിക്കാനും ആവശ്യക്കാര്‍ക്ക് എടുക്കാനുമായി വലിയ പാത്രം സജ്ജീകരിച്ചിട്ടുള്ളത്. സുമനസ്സുകള്‍ എത്തിക്കുന്ന സാധനങ്ങളിലൂടെയാണു അക്ഷയപാത്രം നിറയുന്നത്. ഇതിനായി വികാരി ഫാ. ജോണ്‍ പുതുവ ഇടവകാംഗങ്ങള്‍ക്ക് അറിയിപ്പ് നല്കിയിരുന്നു.

ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി, തങ്ങള്‍ക്കുള്ളതു പങ്കുവയ്ക്കാനുള്ള മനോഭാവം ജനങ്ങളില്‍ വളര്‍ത്തുന്നതിനും ആവശ്യക്കാര്‍ക്കു കൈത്താങ്ങാകാനും അക്ഷയപാത്രം സഹായകരമാകുന്നതായി ഫാ. പുതുവ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org