അല്മായ, കുടുംബ, ജീവ കാര്യാലയത്തിനു പുതിയ നിയമക്രമം

അല്മായര്‍ക്കും കുടുംബങ്ങള്‍ക്കും മനുഷ്യജീവനും വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ നിയമങ്ങള്‍ പരിഷ്കരിച്ചു. ഇതോടെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേരിലുള്ള പൊന്തിഫിക്കല്‍ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള കാര്യാലയത്തിന്‍റെ ബന്ധം കൂടുതല്‍ ശക്തമായി. വിവാഹത്തിനും കുടുംബവിജ്ഞാനത്തിനും വേണ്ടിയുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി നേരിട്ടു ബന്ധപ്പെട്ടാണ് ഇനി കാര്യാലയം പ്രവര്‍ത്തിക്കുകയെന്നു നിയമങ്ങള്‍ വ്യക്തമാക്കുന്നു. വിവാഹം, കുടുംബം, മനുഷ്യജീവന്‍ എന്നിവ സംബന്ധിച്ച പഠനങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനമേഖല.

കാര്യാലയത്തില്‍ ചുരുങ്ങിയത് മൂന്ന് അല്മായ അണ്ടര്‍ സെക്രട്ടറിമാര്‍ വേണമെന്ന വ്യവസ്ഥ രണ്ട് ആയി ചുരുക്കി. അല്മായ വനിതകളായ രണ്ട് അണ്ടര്‍ സെക്രട്ടറിമാര്‍ ഇപ്പോള്‍ കാര്യാലയത്തിലുണ്ട്. അല്മായ വിഭാഗം അണ്ടര്‍ സെക്രട്ടറിയായി ഡോ. ഗബ്രിയേല ഗാംബിനോയെയും ജീവന്‍ വിഭാഗത്തിന്‍റെ അണ്ടര്‍ സെക്രട്ടറിയായി ഡോ. ലിന്‍ഡ് ഗിസോനിയും കഴിഞ്ഞ വര്‍ഷമാണ് നിയമിതരായത്. സഭയിലും സമൂഹത്തിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക കാര്യാലയത്തിന്‍റെ ഒരു ലക്ഷ്യമാണെന്നു നിയമങ്ങള്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുവജന പ്രേഷിതത്വത്തിനു കൂടുതല്‍ ശ്രദ്ധ പകരുകയാണു മറ്റൊരു ലക്ഷ്യം. ആഗോള കുടുംബസമ്മേളനവും യുവജനദിനാഘോഷവും സംഘടിപ്പിക്കുക ഈ കാര്യാലയത്തിന്‍റെ ചുമതലയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org