സ്ത്രീയാണ് സൃഷ്ടിയുടെ മകുടം അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്

സ്ത്രീയാണ് സൃഷ്ടിയുടെ മകുടം അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്

അങ്കമാലി: ബൈബിളില്‍ ഉല്‍പത്തിയുടെ പുസ്തകത്തിലെ സൃഷ്ടിവിവരണം ശാസ്ത്രീയമായി വിശകലനം ചെയ്താല്‍ സ്ത്രീയാണ് സൃഷ്ടിയുടെ മകുടമെന്നു പറയേണ്ടിവരുമെന്നും സ്ത്രീയെ സൃഷ്ടിച്ച ദൈവം പിന്നീട് സൃഷ്ടികര്‍മം സ്ത്രീയെ ഏല്പിക്കുകയാണ് ചെയ്തതെന്നും അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് പറഞ്ഞു. അങ്കമാലി ബസിലിക്ക ഇടവകയിലെ അമ്പത്തിനാലു കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോട്ടയം വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടര്‍ റവ. ഡോ. ജോയി അയിനിയാടന്‍ ഉദ് ഘാടനം ചെയ്ത യോഗത്തില്‍ ബസിലിക്ക റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ അദ്ധ്യക്ഷത വഹിച്ചു. റോജി ജോണ്‍ എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ ബിജു പൗലോസ്, വൈസ് ചെയര്‍മാന്‍ ജിബി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി നൈജോ വര്‍ഗീസ്, കൈക്കാരന്‍ മാത്തച്ചന്‍ മേനാച്ചേരി, ജോ. സെക്രട്ടറി ജോയ് കല്ലറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച യൂണിറ്റുകളായി ഹോളി ഫാമിലി, ഹോളി സ്പിരിറ്റ്, മമ്മ മാര്‍ഗരറ്റ്, സേക്രട്ട് ഹാര്‍ട്ട്, സ്റ്റാര്‍ ജീസസ് എന്നീ യൂണിറ്റുകളെ തെരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org