അല്മായര്‍: സഭയുടെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍ — കര്‍ദിനാള്‍ ആലഞ്ചേരി

അല്മായര്‍: സഭയുടെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍  — കര്‍ദിനാള്‍ ആലഞ്ചേരി

സഭയുടെ ദൗത്യം ഏറ്റെടുക്കേണ്ടവരാണ് അല്മായരെന്നും സഭയെ തളര്‍ത്താനുള്ള നീക്കങ്ങളില്‍ അവര്‍ ജാഗ്രത പാലിക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിപ്പിച്ചു. കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ നടന്ന സീറോമലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെയും കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍റെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭയുടെ പ്രതികരണത്തിന് കേരളത്തിലും ഭാരതത്തിലും പ്രത്യേക പ്രാധാന്യമുണ്ടെന്നും അതുകൊണ്ടുതന്നെ സമൂഹത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ അല്മായര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷനായിരുന്നു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി ഫാ. ആന്‍റണി മൂലയില്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍, അഡ്വ. ജോസ് വിതയത്തില്‍, സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു. സഭയുടെ വിശ്വാസത്തെയും ഭരണ സംവിധാനത്തെയും തകര്‍ക്കാന്‍ ചില കോണുകളില്‍ നിന്നു നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് സമ്മേളനം വ്യക്തമാക്കി. വളച്ചൊടിക്കപ്പെട്ട വാര്‍ത്തകളില്‍ വീഴരുത്. സഭയുടെ കെട്ടുറപ്പു നിലനിര്‍ത്തുന്നതിനായി നേതൃത്വം കൈക്കൊള്ളുന്ന നടപടികള്‍ക്കു യോഗം പിന്തുണ പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org