Latest News
|^| Home -> Kerala -> അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

Sathyadeepam

പാലാ: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19-ന് ആരംഭിച്ച് 28-ന് അവസാനിക്കുന്നു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് 19-ന് കൊടിയേറ്റം നടത്തുന്നതോടെ തിരുനാളിന് ആരംഭമായി. തുടര്‍ന്നു മാര്‍ ജേക്കബ് മുരിക്കന്‍ വി. കുര്‍ബാന അര്‍പ്പിക്കും. 28 വരെ എല്ലാ ദിവസവും 6.30-നു ജപമാല, മെഴുകുതിരി പ്രദക്ഷിണം എന്നിവ നടക്കും. ബിഷപ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ റെമീജിയൂസ് ഇഞ്ചനാനി, ബിഷപ് ജെ സുസൈന്‍ മാണിക്യം, കര്‍ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്കി.

തിരുനാള്‍ ദനമായ 28-നു 4.45-നും 6.00-നും വി. കുര്‍ബാന ഫാ. തോമസ് പാറയ്ക്കല്‍, ഫാ. മാത്യു ചന്ദ്രന്‍ കുന്നേല്‍, 7.15-ന് നേര്‍ച്ചയപ്പം വെഞ്ചെരിപ്പ്, 7.30-ന് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ വി. കുര്‍പ്പാന അര്‍പ്പിക്കുന്നു. ഫാ. ജോസഫ് തരിതൂക്കില്‍, ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, 10-നു തിരുനാള്‍ റാസയും സന്ദേശവും മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. ജോര്‍ജ് അമ്പഴത്തുങ്കല്‍. 12-ന് ആഘോഷമായ തിരുനാള്‍ ജപമാല പ്രദക്ഷിണം ഫാ. തോമസ്, ഓലിക്കല്‍, ഫാ. സ്കറിയ വേകത്താനം, ഫാ. അലക്സാണ്ടര്‍ പൈകട, ഫാ. എബ്രഹാം വെട്ടുവയലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. അബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ എന്നിവര്‍ പങ്കെടുത്തു ദിവ്യബലി അര്‍പ്പിക്കും.

Leave a Comment

*
*