അമേരിക്കയില്‍ കത്തോലിക്കാ സഭ വളര്‍ച്ചയുടെ പാതയില്‍

അമേരിക്കയിലെ കരോളനാ സംസ്ഥാനത്തിലെ ചില കണക്കുകള്‍ അവിടത്തെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്‍റ് സഭകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ചില സൂചനകള്‍ നല്‍കുന്നു. സംസ്ഥാനത്താകെ കത്തോലിക്കരായി വിവിധ പള്ളികളില്‍ ചേര്‍ന്നു പേര്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായി. ഇവിടത്തെ ബ്ലഫ്ടണ്‍ സെ. ഗ്രിഗറി കത്തോലിക്കാ ഇടവകയിലെ അംഗസംഖ്യയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 70 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. പള്ളിയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ 12 ദിവ്യബലികള്‍ അര്‍പ്പിക്കപ്പെടുന്നു. ഇതില്‍ രണ്ടെണ്ണം സ്പാനിഷ് ഭാഷയിലാണ്. ക്രിസ്മസ്, ഈസ്റ്റര്‍ ദിവസങ്ങളില്‍ പ്രധാന ദിവ്യബലികളില്‍ ഇംഗ്ലീഷും സ്പാനിഷും മാറി മാറി ഉപയോഗിക്കുന്നു. ഒരു കാര്‍മ്മികന്‍ ഇംഗ്ലീഷിലും ഒരാള്‍ സ്പാനിഷിലും സുവിശേഷപ്രസംഗങ്ങള്‍ നടത്തും. പള്ളിയില്‍ സമൂഹമായുള്ള ആവശ്യങ്ങള്‍ക്കായി പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം നടക്കുന്നു. ലാറ്റിനമേരിക്കയില്‍ നിന്നുള്ള കുടിയേറ്റമാണ് ഇവിടത്തെ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഒരു കാരണം. ലാറ്റിനമേരിക്കക്കാരിലേറെയും കത്തോലിക്കരാണ്. അതേസമയം ഇതേ പ്രദേശത്തെ പ്രൊട്ടസ്റ്റന്‍റ് സഭാംഗങ്ങളുടെ എണ്ണം ക്രമത്തില്‍ കുറഞ്ഞു വരികയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org