
ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിക്ക് ആന്ധ്രയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആന്ധ്രപ്രദേശ് ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് അനുമോദനങ്ങളും ആദരങ്ങളും അര്‍പ്പിച്ചു. സംശുദ്ധമായ സര്‍ക്കാരിനും സത്ഭരണത്തിനും വേണ്ടി പരിശ്രമിക്കുമെന്ന പുതിയ മുഖ്യമന്ത്രിയുടെ വാഗ്ദാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് സഭാ നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അഴിമതിക്കെതിരെ നിലകൊള്ളാനും ഭരണരംഗം സംശുദ്ധമാക്കാനും സുതാര്യത ഉറപ്പുവരുത്താനും പുതിയ മുഖ്യമന്ത്രിക്കു കഴിയുമെന്ന് പ്രസ്താവനയില്‍ സഭാനേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. വാഗ്ദാനങ്ങള്‍ നിറവേറ്റാനും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാനും വേണ്ട ധൈര്യവും വിജ്ഞാനവും മുഖ്യമന്ത്രിക്കു ദൈവം പ്രദാനം ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനാശംസയും സഭാനേതാക്കള്‍ പങ്കുവച്ചു.