ആംഗ്യഭാഷയില്‍ പ്രാര്‍ത്ഥിക്കാന്‍ ആപ്

മൂകരായ കുട്ടികള്‍ക്ക് ആംഗ്യഭാഷയില്‍ പ്രാര്‍ത്ഥിക്കാന്‍ സഹായം നല്‍കുന്ന ആപ്പ് പുറത്തിറക്കി. അമേരിക്കയിലെ ഫിലാഡെല്‍ഫിയ അതിരൂപതയുടെ ഭിന്നശേഷി-മൂക സേവന വിഭാഗത്തിന്‍റെ ഡയറക്ടറായ സിസ്റ്റര്‍ കാത് ലീന്‍ ഷിഫാനിയാണ് ഇതിനു പിന്നില്‍. അമേരിക്കന്‍ ആംഗ്യഭാഷയെ അടിസ്ഥാനപ്പെടുത്തിയുള്ള ധാരാളം ആപ്പുകള്‍ ലഭ്യമാണെങ്കിലും മതപരമായവ കുറവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങള്‍ വിവിധ പ്രാര്‍ത്ഥനകളുമായി പരിചയപ്പെടുന്നത് കുടുംബങ്ങളിലാണ്. ഭക്ഷണത്തിനു മുമ്പും ശേഷവും സന്ധ്യാപ്രാര്‍ത്ഥനാവേളയിലും ഒക്കെ അവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു. പക്ഷേ മൂകരായ കുഞ്ഞുങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം പലപ്പോഴും ലഭ്യമാകാതെ പോകുന്നു-സിസ്റ്റര്‍ ചൂണ്ടിക്കാട്ടി. വാക്കുകള്‍ക്കു പകരം സ്വന്തം ശരീരങ്ങളെയും മനസ്സിലെ ദൃശ്യവത്കരണങ്ങളെയും ഉപയോഗിച്ചു പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് മൂകര്‍ക്കാണ് കൂടുതല്‍ ആഴമേറിയ പ്രാര്‍ത്ഥനാനുഭവം ഉള്ളതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org