ബൈബിള്‍ ആനിമേറ്റേഴ്സ് കോഴ്സ്

ബൈബിള്‍ ആനിമേറ്റേഴ്സ് കോഴ്സ്

കൊച്ചി: കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍റെ ആ ഭിമുഖ്യത്തില്‍ ബൈബിള്‍ ആനിമേറ്റേഴ്സിനായി "വചനവും വ്യാഖ്യാനവും വിശ്വാസവും" എന്ന പഠനശിബിരം പി.ഒ.സി.യില്‍ സംഘടിപ്പിക്കപ്പെട്ടു. കോഴ്സ് ഉദ്ഘാടനംചെയ്ത ബൈബിള്‍ കമ്മീഷന്‍ വൈസ്ചെയര്‍മാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് ദൈവവചനം ആഴത്തില്‍ പഠിക്കാനും സഭയോടൊത്തു വ്യഖ്യാനിക്കാനും വിശ്വാസികളേവരും ജാഗ്രത പുലര്‍ത്തേണ്ടതിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയുണ്ടായി. വഴിതെറ്റിയ ബൈബിള്‍വ്യാഖ്യാനങ്ങള്‍ തഴച്ചുവളരുന്ന പശ്ചാത്തലത്തില്‍ സഭാപഠനങ്ങളനുസരിച്ചുള്ള വചനവ്യാഖ്യാനരീതികളും വചനാധിഷ്ഠിത ആദ്ധ്യാത്മികതയും പരിചയപ്പെടുത്തുക യാണ് കോഴ്സിന്‍റെ ലക്ഷ്യമെന്ന് ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുതുശ്ശേരി സൂചിപ്പിച്ചു. നിരവധി ബൈബിള്‍ പണ്ഡിതര്‍ നയിച്ച ക്ലാസ്സുകളില്‍ കേരളത്തിലെ വിവിധ രൂപതക ളില്‍നിന്നായി 70 പേര്‍ പങ്കെടുത്തു. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മോണ്‍. ജോര്‍ ജ് കുരുക്കൂര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org