കുടുംബത്തിന്‍റെ വിളിയും ദൗത്യവും അന്താരാഷ്ട്ര പഠനശിബിരം

കുടുംബത്തിന്‍റെ വിളിയും ദൗത്യവും  അന്താരാഷ്ട്ര പഠനശിബിരം

കുടുംബങ്ങള്‍ക്കായി വിശുദ്ധ ചാവറ കുര്യാക്കോസ് രചിച്ച "നല്ല അപ്പന്‍റെ ചാവരുള്‍", കുടുംബ സിനഡിനെ തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക ആഹ്വാനം അമോരിസ് ലെത്തീസ്യ (സ്നേഹത്തിന്‍റെ ആനന്ദം) എന്നിവയെ അടിസ്ഥാനപ്പെടുത്തി "കുടുംബത്തിന്‍റെ വിളിയും ദൗത്യവും" എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ അന്താരാഷ്ട്ര പഠനശിബിരം സംഘടിപ്പിക്കുന്നു. നവംബര്‍ 22 മുതല്‍ നാലു ദിവസങ്ങളിലായി നടക്കുന്ന പഠനശിബിരം ധര്‍മ്മാരാം വിദ്യാക്ഷേത്രവും ചാവറ സെന്‍ട്രല്‍ സെക്രട്ടേറിയറ്റും സംയുക്തമായാണു സംഘടിപ്പിക്കുന്നത്. സ്വദേശത്തും വിദേശത്തും നിന്നുള്ള പ്രഗത്ഭരുടെ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും ചര്‍ച്ചകളും ഉള്‍പ്പെടെ 14 സെഷനുകളിലായാണ് പഠനശിബിരം ക്രമീകരിച്ചിരിക്കുന്നത്.

നവംബര്‍ 22 നു രാവിലെ സീറോ മലങ്കര മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. സിഎംഐ പ്രയോര്‍ ജനറല്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി അധ്യക്ഷ നായിരിക്കും. സിഎംഐ മദര്‍ ജനറല്‍ സി. സിബി, ധര്‍മ്മാരാം വിദ്യാക്ഷേത്രം പ്രസിഡന്‍റ് റവ. ഡോ. കുര്യന്‍ കാച്ചപ്പിള്ളി, റെക്ടര്‍ റവ ഡോ. ജോര്‍ജ് ഇടയാടി എന്നിവര്‍ പ്രസംഗിക്കും.

അമേരിക്കയിലെ ബോസ്റ്റണ്‍ കോളജ് പ്രൊഫസര്‍ റവ. ഡോ. ജെയിംസ് എഫ്. കീനര്‍, റവ. ഡോ. ഫ്രാന്‍സിസ് തോണിപ്പാറ, ഫാ. ജോസ് ചെണ്ണാട്ടുശേരി, റവ. ഡോ. പോള്‍ പുളിക്കന്‍, റവ. ഡോ. ജോസി കൈതക്കുളം, റവ. ഡോ. തോമസ് പാറയില്‍, സിസ്റ്റര്‍ വിമല ചെങ്ങിനിമറ്റം, സിസ്റ്റര്‍ ഷിജി വര്‍ഗീ സ് പ്രൊഫ. പീറ്റര്‍ (ജര്‍മനി ട്യുബിഞ്ചര്‍ യൂണിവേഴ്സിറ്റി), റവ. ഡോ. വിമല്‍ തിരിമന്ന ( ശ്രീലങ്ക), റവ. ഡോ. അരുള്‍ രാജ് ഗാലി, റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, പ്രൊഫ. ജോസഫ് എംബെ (ഐവറി കോസ്റ്റ്), റവ. ഡോ. സ്റ്റനിസ്ലാ വൂസ,് ധര്‍മപുരി ബിഷപ്പ് ഡോ. ലോറന്‍സ് പയസ്, റവ. ഡോ. ജോ സ് കുറിയേടത്ത്, പ്രൊഫ. ക്ലൗസ് വെല്ലിംഗ് (ജര്‍മനി), പ്രൊഫ. ജി യോംഗ് (സൗത്ത് കൊറിയ), റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി, റവ. ഡോ. സ്കറിയാ കണ്ണിയാകൊനില്‍, ഫാ. ക്രിസ്റ്റഫര്‍ വിമല്‍രാജ്, ജോണ്‍സന്‍ പ്രദീപ്, ഡോ. തോമസ് നിപ്സ്, ഡോ. ആസ്ട്രിഡ് ലോ ബോഗജിവാല, റവ. ഡോ. ബോ ബി ജോര്‍ജ്, പ്രൊഫ. ഇമ്മാനു വല്‍ അഗിയൂസ് (മാള്‍ട്ട), റവ. ഡോ. ഡേവിസ് വറയിലന്‍, കാറ്റാറിന ഷൂട്സ് (മിനിസോട്ട) എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. കുടുംബങ്ങളുടെ വെല്ലുവിളിയും "സഭയുടെ പ്രതികരണവും" എന്ന വിഷയത്തില്‍ ബിഷപ്പുമാരുമായി ആശയവിനിമയം നടത്താന്‍ അവസരം ഒരുക്കുന്ന സെഷനില്‍ ബംഗ്ലൂര്‍ ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാടോ, മാണ്ഡ്യാ ബിഷപ് മാര്‍ ആന്‍റണി കരിയില്‍, റാഞ്ചി അതിരൂപതാ സഹായമെത്രാന്‍ ഡോ. തിയോഡോര്‍ മസ്കരാനസ്, എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പങ്കെടുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org