ആന്‍റോ അക്കരയ്ക്ക് ഐ സി പി എ അവാര്‍ഡ്

ആന്‍റോ അക്കരയ്ക്ക് ഐ സി പി എ അവാര്‍ഡ്
Published on

ഒഡീഷയിലെ കന്ദമാലില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന കലാപത്തില്‍ ഇരകളായവര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് നിരന്തരം യത്നിക്കുന്ന പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ആന്‍റോ അക്കരയ്ക്ക് ഈ വര്‍ഷത്തെ കാത്തലിക് പ്രസ്സ് അസോസിയേഷന്‍റെ മികച്ച പത്രപ്രവര്‍ത്തകനുള്ള ലൂയിസ് കെരേനോ അവാര്‍ഡ് സമ്മാനിച്ചു. ഒഡീഷയിലെ ജര്‍സഗുഡയില്‍ നടന്ന അസോസിയേഷന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡ് നല്‍കിയത്.

കന്ദമാല്‍ കലാപത്തിന്‍റെ ഉള്ളറകള്‍ തുറന്നു കാട്ടുന്ന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ആന്‍റോ അക്കര കലാപത്തിന്‍റെ പേരില്‍ ജയിലിലടച്ച 7 നിരപരാധികളുടെ മോചനത്തിനുവേണ്ടി പരിശ്രമിച്ചിരുന്നു. ഇതിനായി ദേശവ്യാപകമായിത്തന്നെ വിവിധ പദ്ധതികളും ഒപ്പുശേഖരണവും അദ്ദേഹം നടത്തിയിരുന്നു. കന്ദമാല്‍ കലാപത്തിനു ശേഷം നിരവധി തവണകളില്‍ അവിടെ സന്ദര്‍ശിച്ചിട്ടുള്ള ആന്‍റോ അക്കര, കലാപം സംബന്ധിച്ച യഥാര്‍ത്ഥ റിപ്പോര്‍ട്ടുകള്‍ നല്‍കി ശ്രദ്ധ നേടുകയുണ്ടായി. കന്ദമാല്‍ കലാപത്തില്‍ ഇരകളായ ക്രൈസ്തവര്‍ക്ക് ഇന്നും നീതി നിഷേധിക്കപ്പെടുകയാണെന്നും പ്രതിസന്ധികളിലും തളരാതെ വിശ്വാസം പ്രഘോഷിക്കുന്ന അവര്‍ക്കായി തന്‍റെ അവാര്‍ഡ് സമര്‍പ്പിക്കുകയാണെന്നും ആന്‍റോ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org