അപ്പസ്തോലിക് പാലസിലെ മട്ടുപ്പാവിലേയ്ക്ക് വീണ്ടും മാര്‍പാപ്പ

അപ്പസ്തോലിക് പാലസിലെ മട്ടുപ്പാവിലേയ്ക്ക് വീണ്ടും മാര്‍പാപ്പ

അപ്പസ്തോലിക് വസതിയുടെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് സെ. പീറ്റേഴ്സ് അങ്കണത്തിലെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന രീതി ഫ്രാന്‍സിസ് മാര്‍പാപ്പ പുനരാരംഭിച്ചു. രണ്ടു മാസത്തോളം ദീര്‍ഘിച്ച കോവിഡ് അനുബന്ധ അടച്ചിടലിനു ശേഷം ഇതുവരെ സെ. പീറ്റേഴ്സ് അങ്കണത്തില്‍ വിശ്വാസികള്‍ക്കു പ്രവേശനം ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് എട്ടു മുതല്‍ അപ്പസ്തോലിക് ലൈബ്രറിയില്‍ നിന്നു തത്സമയസംപ്രേഷണം വഴിയാണ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നത്.

ഇടവേളയ്ക്കു ശേഷം സെ. പീറ്റേഴ്സ് അങ്കണത്തിലെത്തിയ വിശ്വാസികളെ കാണാനായി മട്ടുപ്പാവിലെത്തിയ മാര്‍പാപ്പയെ നീണ്ടുനിന്ന കരഘോഷത്തോടെയാണു വിശ്വാസികള്‍ സ്വീകരിച്ചത്. മെയ് 31 മുതല്‍ മട്ടുപ്പാവില്‍ നിന്നുള്ള ത്രികാലപ്രാര്‍ത്ഥനയും പ്രസംഗവും ആരംഭിക്കും. സെ. പീറ്റേഴ്സ് അങ്കണത്തില്‍ പ്രവേശിക്കുന്ന വിശ്വാസികളെല്ലാവരും ശാരീരിക അകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു വത്തിക്കാന്‍ അറിയിച്ചു. മുഖാവരണവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org