Latest News
|^| Home -> National -> ആര്‍ച്ചുബിഷപ് മേനാംപറമ്പിലിന് സമാധാനത്തിനുള്ള അവാര്‍ഡ്

ആര്‍ച്ചുബിഷപ് മേനാംപറമ്പിലിന് സമാധാനത്തിനുള്ള അവാര്‍ഡ്

Sathyadeepam

ഡല്‍ഹി കേന്ദ്രമായ ഇന്‍റര്‍നാഷണല്‍ ഹൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്‍റെ “അംബാസിഡര്‍ ഫോര്‍ പീസ് അവാര്‍ഡി”ന് ഗ്വാഹട്ടി മുന്‍ ആര്‍ച്ചു ബിഷപ് ഡോ. തോമസ് മേനാംപറമ്പില്‍ തിരഞ്ഞേടുക്കപ്പെട്ടു. ഡല്‍ഹിയില്‍ വിദേശ പ്രതിനിധികളടക്കം വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് ഡിസംബര്‍ 9 ന് അവാര്‍ഡ് സമ്മാനിക്കും. ദലൈലാമ അടക്കം അന്തര്‍ദ്ദേശീയതലത്തില്‍ പ്രശസ്തരായ വ്യക്തികളാണ് ഈ അവാര്‍ഡ് മുമ്പ് കരസ്ഥമാക്കിയിട്ടുള്ളത്. മനുഷ്യാവകാശം സംരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ബദ്ധശ്രദ്ധമായ ഇന്‍റര്‍നാഷണല്‍ ഹൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്വതന്ത്ര സംഘടനയാണ്. മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നിടത്ത് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുവേണ്ടി എന്നും ശബ്ദമുയര്‍ത്തുന്ന സംഘടനയാണിത്.

സലേഷ്യന്‍ ആര്‍ച്ചുബിഷപ്പായ ഡോ. മേനാംപറമ്പില്‍ സമാധാനത്തിന്‍റെ സന്ദേശവാഹകനായിട്ടാണ് എപ്പോഴും വ്യാപരിക്കുന്നത്. നാം പരസ്പരം ആവശ്യക്കാരാണ് എന്നത് അംഗീകരിക്കുമ്പോഴാണ് സമാധാനം കൈവരുന്നതെന്ന് അദ്ദേഹം അനുസ്മരിപ്പിക്കാറുണ്ട്. വംശീയ കലാപത്തിലും വഴക്കുകളിലും സമാധാന സ്ഥാപകനായി ആര്‍ച്ച്ബിഷപ് മേനാംപറമ്പില്‍ ഇടപെട്ടിട്ടുണ്ട്. ഭാരതത്തിന്‍റെ വടക്കു കിഴക്കന്‍ മേഖലയിലെ വംശീയ പ്രശ്നങ്ങള്‍ പരിഹരിക്കാനും കലാപങ്ങള്‍ക്ക് അറുതി വരുത്താനും അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. 2012 ല്‍ റിട്ടയര്‍ ചെയ്ത ആര്‍ച്ചുബിഷപ് മേനാംപറമ്പില്‍ 1992 ലാണ് ഗ്വാഹട്ടി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായത്. അതിനുമുമ്പ് 11 വര്‍ഷം ഡിബ്രുഗ രൂപതയില്‍ മെത്രാനായി സേവനം ചെയ്തിരുന്നു.

Comments

One thought on “ആര്‍ച്ചുബിഷപ് മേനാംപറമ്പിലിന് സമാധാനത്തിനുള്ള അവാര്‍ഡ്”

  1. Ak Joseph says:

    A great personality simple down to earth and humble human being who fought against oppression

Leave a Comment

*
*