യഥാര്‍ത്ഥ ക്രിസ്തീയതയ്ക്ക് ചരിത്രത്തെ സ്വാധീനീക്കാനാകും -ആര്‍ച്ചുബിഷപ് പിയറി

യഥാര്‍ത്ഥ ക്രിസ്തീയതയ്ക്ക് ചരിത്രത്തെ സ്വാധീനീക്കാനാകും -ആര്‍ച്ചുബിഷപ് പിയറി

യഥാര്‍ത്ഥ ക്രിസ്തീയതയ്ക്ക് ചരിത്രത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്താനാകുമെന്നും മാനവസാഫല്യത്തിനു കാരണമാകാന്‍ കഴിയുമെന്നും മറക്കരുതെന്ന് അമേരിക്കയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ക്രിസ്റ്റോഫ് പിയറി പ്രസ്താവിച്ചു. മാറ്റങ്ങളേയും സംഘര്‍ഷങ്ങളേയും ഭാവിയെ കുറിച്ച് ആശങ്കകളേയും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ചരിത്രത്തിന്‍റെ നായകരാകേണ്ടതിനെ കുറിച്ച് സാധാരണക്കാര്‍ മറന്നു പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസ്തുവിനെ കണ്ടുമുട്ടുക, ക്രിസ്തുവിനാല്‍ പരിവര്‍ത്തിക്കപ്പെടുക – ഈ ഹൃദയപരിവര്‍ത്തനമാണ് ചരിത്രത്തിന്‍റെ ചക്രം തിരിക്കുന്നതെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. ഇതാണു യഥാര്‍ത്ഥ വിപ്ലവം. ചരിത്രത്തെ ചലിപ്പിക്കുന്ന ശക്തികളാണ് മനുഷ്യനെ സന്തോഷമുള്ളവരാക്കുന്നത്. നമുക്കു സുഖം തോന്നാവുന്ന പല കാര്യങ്ങളെ നാം തിരഞ്ഞെടുക്കുന്നു. എന്നാല്‍ നമ്മുടെ യഥാര്‍ത്ഥ ദാഹം എന്തിനു വേണ്ടിയുള്ളതായിരുന്നുവെന്ന് നാം തിരിച്ചറിയുകയാണു പ്രധാനം. കിണറിനരികില്‍ ക്രിസ്തുവിനെ കണ്ട സ്ത്രീ മനസ്സിലാക്കിയ വസ്തുത അതാണ്. ലോകത്തെ കുറിച്ചുള്ള ശരിയായ വിലയിരുത്തലുകള്‍ നടത്താന്‍ ക്രിസ്തുവാണു നമ്മെ സഹായിക്കുന്നത്. താത്കാലിക സന്തോഷങ്ങളും സുസ്ഥിരമായ സന്തോഷവും തിരിച്ചറിയാനും ഇതാവശ്യമാണ്. ക്രിസ്തുവിനാല്‍ ഉണര്‍ത്തപ്പെട്ട ഒരു മാനവകുലത്തിന് ലോകചരിത്രത്തിനു പുതിയ നായകരെ നല്‍കാന്‍ കഴിയും. ശരിതെറ്റുകളെയും നന്മതിന്മകളേയും വിവേചിച്ചറിയാന്‍ അവര്‍ പ്രാപ്തരായിരിക്കും – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org