പ്രവാസികളെയും അഭയാര്‍ത്ഥികളെയും തുറവിയോടെ സ്വീകരിക്കണം – ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍

പ്രവാസികളെയും അഭയാര്‍ത്ഥികളെയും തുറവിയോടെ സ്വീകരിക്കുന്ന സംസ്കാരം രൂപപ്പെടുത്തിയെടുക്കണമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിപ്പിച്ചു. സിബിസിഐ ലേബര്‍ കമ്മീഷനും വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷനും കേരള ലേബര്‍ മൂവ് മെന്‍റിന്‍റെ സഹകരണത്തോടെ നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്. കുടിയേറ്റത്തിന്‍റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്നവരുടെ ജീവിതം നമ്മുടെ ജീവിതവുമായി ചേര്‍ത്തുവായിക്കുമ്പോഴാണ് അവരുടെ പ്രശ്നങ്ങളുടെ ആഴവും വ്യാപ്തിയും നമുക്കു മനസ്സിലാക്കാനാവുക. സുരക്ഷിതവും നിയമാനുസൃതവുമായ കുടിയേറ്റത്തിനു സാഹചര്യങ്ങളൊരുക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ് – ആര്‍ച്ചുബിഷപ് പറഞ്ഞു.

അന്തര്‍ദേശീയ കുടിയേറ്റം: പ്രശ്നങ്ങളും സാധ്യതകളും എന്നതായിരുന്നു സമ്മേളനത്തിന്‍റെ മുഖ്യ പ്രമേയം. വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്‍റ് ജോസഫ് ജൂഡ് അധ്യക്ഷനായിരുന്നു. എച്ച്എംഎസ് മുന്‍ ദേശീയ പ്രസിഡന്‍റ് അഡ്വ. തമ്പാന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഐസി എംസി അന്തര്‍ദേശീയ സെക്രട്ടറി ഫാ. ജയ്സന്‍ വടശ്ശേരി കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, കെഎല്‍എം സംസ്ഥാന പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പാലം പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org