അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കണം – ആര്‍ച്ചുബിഷപ് ആനന്ദരായര്‍

അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കണം – ആര്‍ച്ചുബിഷപ് ആനന്ദരായര്‍
Published on

ദരിദ്രരായ തൊഴിലാളികളുടെ പക്ഷം ചേരണമെന്നും അസംഘടിതരായ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്നും തമിഴ്നാട് ബിഷപ്സ് കൗണ്‍സില്‍ റീജിയണല്‍ ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് ആനന്ദരായര്‍ ആഹ്വാനം ചെയ്തു. തൊഴിലാളികളെ ആദരിക്കാനും അവര്‍ ചെയ്യുന്ന തൊഴിലിന്‍റെ മഹത്ത്വം അംഗീകരിക്കാനും കഴിയണം സഭാസ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളോട് മാന്യമല്ലാത്ത പെരുമാറ്റം ഉണ്ടാകുന്നുണ്ടെങ്കില്‍ അതു തടയാനുള്ള നിയമം ആവിഷ്ക്കരിക്കണമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. തമിഴ്നാട് ബിഷപ്സ് കൗണ്‍സലിന്‍റെയും സിബിസിഐയുടെ തൊഴില്‍കാര്യാലയത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഊട്ടി കൂനൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ് ആനന്ദരായര്‍.

തൂത്തുക്കുടിയിലെ സ്റ്റെര്‍ലെറ്റ് കോപ്പര്‍ ഫാക്ടറിയിലെ സമരവുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് അതിക്രമങ്ങളെ ആര്‍ച്ചുബിഷപ് ആനന്ദരായര്‍ അപലപിച്ചു. 9 രൂപതകളില്‍ നിന്നായി 35 പ്രതിനിധികള്‍ രണ്ടുദിവസത്തെ സെമിനാറില്‍ പങ്കെടുത്തു. ബിഷപ് അമല്‍രാജ്, ഡോ. മരിയ സൂസ, ഫാ. ആല്‍ബര്‍ട്ട്, ഡോ. ജോണ്‍ ആരോഗ്യരാജ്, ഫാ. ആന്‍റണി രാജ്, സിസ്റ്റര്‍ റാണി, ഫാ. ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org