സാഹസം ഏറ്റെടുത്ത് ദൈവവചനം പ്രഘോഷിക്കുക -ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി

യേശുവിന്‍റെ ദര്‍ശനങ്ങളും മൂല്യങ്ങളും നമ്മുടെ ജീവിതത്തില്‍ പകര്‍ത്താന്‍ വെല്ലുവിളികളുണ്ടെന്നും സാഹസപൂര്‍വം ദൈവവചനം പ്രഘോഷിക്കാന്‍ എല്ലാവരും യത്നിക്കണമെന്നും ഗോവ ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി ആഹ്വാനം ചെയ്തു. അതിരൂപതാ പ്രസിദ്ധീകരണമായ ലൈറ്റ് ഓഫ് ലൈഫ് എന്ന ലഘുലേഖയുടെ 25-ാം വാര്‍ഷികത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ചുബിഷപ്.

നാം ക്രിസ്തുശിഷ്യരായത് അവസരം കിട്ടിയതുകൊണ്ടല്ല, അവിടുന്നു നമ്മെ വിളിച്ചതാണ്, പരിവര്‍ത്തിപ്പിച്ചതാണ്. തന്‍റെ ദര്‍ശനങ്ങള്‍ ആവിഷ്ക്കരിക്കാനാണ് ക്രിസ്തു നമ്മെ വിളിച്ചിരിക്കുന്നത്. മറ്റുള്ളവരെ പരിചരിക്കാനും സംരക്ഷിക്കാനും അവിടുന്നു നിരന്തരം നമ്മെ ഉത്ബോധിപ്പിക്കുന്നു – ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി പറഞ്ഞു. 1994 ല്‍ കൊങ്കണി ഭാഷയില്‍ അനുദിന ബൈബിള്‍ വിചിന്തനങ്ങളായിട്ടായിരുന്നു ലൈഫ് ലൈറ്റിന്‍റെ പ്രസിദ്ധീകരണം. അല്മായര്‍ക്കു വേണ്ടി അല്മായരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org