ആതുരശുശ്രൂഷ പ്രവര്‍ത്തകര്‍ മനുഷ്യജീവനെ പരിപോഷിപ്പിക്കേണ്ടവര്‍ – ആര്‍ച്ച്ബിഷപ് സൂസൈപാക്യം

മനുഷ്യജീവനെന്ന അമൂല്യ നിധിയെ ആദരിക്കാനും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള കടമ ആതുരശുശ്രൂഷാ പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ക്കും ജീവസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രൊലൈഫ് പ്രവര്‍ത്തകര്‍ക്കും ഉണ്ടെന്ന് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. സൂസൈപാക്യം അഭിപ്രായപ്പെട്ടു. ജീവനെയും ജീവിതത്തെയും പരിപോഷിപ്പിക്കുന്നതിലൂടെ ആനന്ദം കണ്ടെത്താന്‍ നമുക്കു കഴിയണം. സ്നേഹമാണ് ഇതിന്‍റെ ആധാരശിലയെന്നും മരിക്കുമെന്ന് ഉറപ്പായവരെപ്പോലും സ്നേഹസാന്ത്വനത്തിലൂടെ പുഞ്ചിരിച്ചുകൊണ്ടു മരിക്കാന്‍ പ്രാപ്തരാക്കിയ വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തനശൈലി നമുക്കു മാതൃകയാകണമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സും തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപ്രേഷിത കേന്ദ്രവും സംയുക്തമായി കേരളത്തിലെ ഡോകട്ര്‍മാര്‍ക്കും പ്രൊലൈഫ് പ്രവര്‍ത്തകര്‍ക്കുമായി സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ചു ബിഷപ് സൂസൈപാക്യം.

മനുഷ്യര്‍ ദൈവിക നിയമങ്ങള്‍ക്കും പ്രകൃതിനിയമങ്ങള്‍ക്കും സാന്മാര്‍ഗ്ഗിക നിയമങ്ങള്‍ക്കും വിധേയരായി ജീവിക്കണം. മനുഷ്യലോകത്തിനും മനുഷ്യജീവനും വെല്ലുവിളിയായ ഭ്രൂണഹത്യ, കൊലപാതകം, ദയാവധം, ഭീകരാക്രമണം, വര്‍ഗ്ഗീയലഹള, രാഷ്ട്രീയ കൊലപാതകങ്ങള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യതിന്മകളും പ്രകൃതി ചൂഷണവും ജീവസംരക്ഷണത്തിന്‍റെ വ്യാപ്തിയും ആഴവും നമുക്കു വ്യക്തമാക്കി തരുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. ഡോ. ബൈജു ജൂലിയന്‍, ഡോ. മാമ്മന്‍ പി ചെറിയാന്‍, ഫാ. എ ഐ ജോണ്‍, ഡോ. ഫിന്‍റോ ഫ്രാന്‍സിസ് അഗസ്റ്റിന്‍ ജോണ്‍, ഡോ. എബ്രാഹം ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org