വിദ്യാഭ്യാസരംഗത്തു നിക്ഷിപ്ത താത്പര്യങ്ങള്‍ വര്‍ദ്ധിക്കുന്നു – ആര്‍ച്ച്ബിഷപ് സൂസപാക്യം

വിദ്യാഭ്യാസരംഗത്തു നിക്ഷിപ്ത താത്പര്യങ്ങള്‍ വര്‍ദ്ധിക്കുന്നു – ആര്‍ച്ച്ബിഷപ് സൂസപാക്യം

വിദ്യാഭ്യാസരംഗത്തു നിക്ഷിപ്ത താത്പര്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കെസിബിസി, കെ. ആര്‍.എല്‍.സി.സി. പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് സൂസപാക്യം പറഞ്ഞു. ഇന്നു നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംശയത്തോടെ വീക്ഷിച്ചു പോകുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സലിന്‍റെ (കെആര്‍എല്‍സിസി) 32-ാമത് ജനറല്‍ബോഡിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച്ബിഷപ്. മൂല്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന വിദ്യാഭ്യാസരീതി വളര്‍ത്താന്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.ജി. യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ക്രൈസ്തവ സമൂഹം വിദ്യാഭ്യാസരംഗത്തു ശക്തമായ സാക്ഷ്യം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. മൂല്യാധിഷ്ഠിത സമൂഹത്തിനുള്ള മുന്നേറ്റം വേണമെങ്കില്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ ശ്രദ്ധയും നിക്ഷേപവും ആവശ്യമാണെന്നും ഡോ. സിറിയക് പറഞ്ഞു. സംസ്ഥാന സിവില്‍ സപ്ലൈയ്സ് സെക്രട്ടറി മിനി ആന്‍റണി മുഖ്യപ്രഭാഷണം നടത്തി. ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പുമാരായ ഡോ. സ്റ്റാന്‍ലി റോമന്‍, ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി, കാര്‍മല്‍ഗിരി റെക്ടര്‍ റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കല്‍, സിസ്റ്റര്‍ സൂസമ്മ സിടിസി, സിസ്റ്റര്‍ ശാന്തി എംഎസ്എ എഎസ്ടി, ഷെവ. എഡ്വേര്‍ഡ് എടേഴത്ത്, ജോസി സേവ്യര്‍, മോണ്‍. ആന്‍റണി തച്ചാറ, മോണ്‍. ആന്‍റണി കൊച്ചുകരിയില്‍, ഇടുക്കി തങ്കച്ചന്‍, എം എക്സ് ജൂഡ്സണ്‍, കെ.എ. സാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org