ഏഴ് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത

ഏഴ് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത

കോട്ടയം: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിക്കൊണ്ടിരുന്ന സാഹചര്യത്തിലും 7 കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കിയിരിക്കുകയാണ് കോട്ടയം അതിരൂപത. 2018-ലെ അതിരൂക്ഷ പ്രളയത്തെ തുടര്‍ന്ന് ഭവനങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്.

കോട്ടയം അതിരൂപതയിലെ കൈപ്പുഴ ഇടവകംഗമായ ഫിലിപ്പ് ഇലക്കാട്ട് സൗജന്യമായി കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴയില്‍ ലഭ്യമാക്കിയ 40 സെന്റ് സ്ഥലത്താണ് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. പുതിയ ഭവനങ്ങളുടെ വെഞ്ചിരിപ്പ് കര്‍മ്മവും താക്കോല്‍ ദാനവും കോട്ടയം അതിരൂപത മെത്രാപ്പോലിത്തായും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org