ഏഷ്യന്‍ യുവജന സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്നു 100 പേര്‍ പങ്കെടുക്കും

ഇന്തോനേഷ്യയില്‍ ജൂലൈ 30-ആഗസ്റ്റ് 6 തീയതികളില്‍ നടക്കുന്ന ഏഴാമത് ഏഷ്യന്‍ യൂത്ത് ഡേ ആഘോഷങ്ങളില്‍ ഇന്ത്യയില്‍ നിന്നു നൂറു പ്രതിനിധികള്‍ പങ്കെടുക്കും. ഇതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായി സിബിസിഐയുടെ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള കമ്മീഷന്‍ സെക്രട്ടറി ഫാ. ദീപക് തോമസ് ഒസിഡി അറിയിച്ചു. ഇന്തോനേഷ്യയിലെ സമരംഗ് രൂപതയാണ് യുവജനസമ്മേളനത്തിന് ആതിഥ്യമരുളുന്നത്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ സമ്മേളനത്തില്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കത്തോലിക്കാ യുവജനങ്ങള്‍ പങ്കെടുക്കും. ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ അംഗീകാരമുള്ള സമിതിയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലാണ് ഇതിനു മുമ്പുള്ള സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. 2004-ല്‍ കൊറിയയിലായിരുന്നു ആറാമത്തെ ഏഷ്യന്‍ യുവജനദിന സമ്മേളനം നടന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org