ആസ്സാം ഡോണ്‍ബോസ്കോ യൂണിവേഴ്സിറ്റിക്ക് പുരസ്ക്കാരം

Published on

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ( എഫ്ഐസിസിഐ) "യൂണിവേഴ്സിറ്റി ഓഫ് ദ ഇയര്‍" അവാര്‍ഡ് ആസ്സാം ഡോണ്‍ബോസ്കോ യൂണിവേഴ്സിറ്റിക്കു ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന പതിനാലാമത് ഉന്നതവിദ്യാഭ്യാസ ഉച്ചകോടി സമ്മേളനത്തില്‍ വച്ച് അവാര്‍ഡു വിതരണം ചെയ്തു. പത്തു വര്‍ഷത്തിനിടയില്‍ രൂപീകരിക്കപ്പെട്ട ഭാരതത്തിലെ യൂണിവേഴ്സിറ്റികളെയാണ് അവാര്‍ഡിനു പരിഗണിച്ചത്. തദവസരത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിനു അര്‍ഹമായ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്ക്കാരങ്ങളും വിതരണം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്‍റെ ഉന്നത വിദ്യാ ഭ്യാസത്തിനായുള്ള ഡിപ്പാര്‍ട്ടുമെന്‍റ് സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം അവാര്‍ഡുദാനം നിര്‍വഹിച്ചു. ആസ്സാം യൂണിവേഴ്സിറ്റിക്കു വേണ്ടി പ്രൊ വൈസ് ചാന്‍സലര്‍ ഫാ. ജോസഫ് നെല്ലനാട്ട് അവാര്‍ഡ് ഏറ്റുവാങ്ങി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org