ആശ്വാസ് ഇന്‍ഷൂറന്‍സ്

കൊച്ചി: ആകസ്മികമായി ഉണ്ടാകുന്ന രോഗ ചികിത്സാ ചെലവുകളില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്കായി ആശ്വാസ് ഇന്‍ഷൂറന്‍സ് പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത. അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും പ്രമുഖ ഇന്‍ഷൂറന്‍സ് സേവന ദാതാക്കളായ സ്റ്റാര്‍ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയും സഹകരിച്ചാണ് ആശ്വാസ് പദ്ധതി നടപ്പാക്കുന്നത്. മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍വരുന്ന പദ്ധതിയുടെ കാലാവധി ഒരുവര്‍ഷമാണ്.

കുടുംബനാഥന്‍, കുടുംബനാഥ, 25 വയസില്‍താഴെ പ്രായമുള്ള പരമാവധി മൂന്നു മക്കള്‍ എന്നിവരാണ് കുടുംബത്തിന്‍റെ പരിധിയില്‍ വരുന്നത്. 5 മാസം മുതല്‍ 85 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അംഗത്വം ലഭിക്കുന്നതാണ്. 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മുകളില്‍ പറഞ്ഞ കുടുംബത്തിന്‍റെ പരിധിയില്‍ വരാത്ത അംഗങ്ങള്‍ക്ക് പ്രത്യേക പോളിസി എടുക്കേണ്ടതാണ്.

പോളിസിയില്‍ ചേരുന്നതിന് ഒരാള്‍ക്ക് 3750 രൂപയും അഞ്ചു പേരുള്ള ഒരു കുടുംബത്തിന് ആകെ 5500 രൂപയുമാണ് വാര്‍ഷിക പ്രീമിയമായി നല്‍കേണ്ടത്. പോളിസി കാലയളവിനുള്ളില്‍ 2 ലക്ഷം രൂപവരെ ഒരു കുടുംബത്തിന് ചികിത്സാചെലവായി ലഭിക്കും. 70 വയസ്സുവരെയുള്ള പോളിസി ഉടമയ്ക്ക് അപകടമരണമുണ്ടായാല്‍ ഒരു ലക്ഷം രൂപ ആശ്രിതര്‍ക്ക് സഹായധനമായും ലഭിക്കും. അംഗീകൃത ആശുപത്രികളില്‍ 24 മണിക്കൂറെങ്കിലും കിടത്തിചികിത്സിക്കപ്പെടുന്നവര്‍ക്കാണ് ചികിത്സാ ചെലവിന് അര്‍ഹതയുണ്ടായിരിക്കുക.

ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് അതിരൂപതാതിര്‍ത്തിയിലെ ഇടവക പള്ളികളില്‍ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രീമിയം തുകയോടൊപ്പം ഫെബ്രുവരി 25 നു മുമ്പായി അതാതു പള്ളികളിലോ, സഹൃദയയുടെ മേഖലാ ഓഫീസുകളിലോ, കേന്ദ്ര ഓഫീസിലോ നല്‍കാവുന്നതാണ്. പദ്ധതി സംബന്ധമായ വിശദവിവരങ്ങള്‍ 0484 2344243, 94965 11444 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org