Latest News
|^| Home -> Kerala -> അതിജീവന്‍ പദ്ധതി: ആട് വിതരണം നടത്തി

അതിജീവന്‍ പദ്ധതി: ആട് വിതരണം നടത്തി

Sathyadeepam

കൊച്ചി: എറണാകുളം-അങ്കമാലി അതിരുപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കാലടി മേഖലയില്‍ നടപ്പാക്കുന്ന അതിജീവന്‍ പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജീവനോപാധി വികസനം ലക്ഷ്യമിട്ടുകൊണ്ട് 20 കുടുംബങ്ങള്‍ക്ക് ഓരോ ജോഡി ആടുകളെ വീതം വിതരണം ചെയ്തു. കൈപ്പട്ടൂര്‍ പാരിഷ് ഹാളില്‍ സഹൃദയ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൈപ്പട്ടൂര്‍ പള്ളി വികാരി ഫാ. ബര്‍ക്കു മാന്‍സ് കൊടയ്ക്കല്‍ ഉദ് ഘാടനം ചെയ്തു. സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ടോണി തോപ്പില്‍, അബ്രഹാം പാട്ടത്തില്‍, ഷൈജി സുരേഷ്, ജോസിന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. ആടുകളുടെ പരിപാലനത്തെക്കുറിച്ച് എടത്തല ആന്‍സി ആട് ഫാം മാനേജര്‍ പി.കെ. അലി വിശദീകരിച്ചു. വിതരണം ചെയ്ത ആടുകള്‍ക്ക് രോഗപ്രതിരോധ നടപടികള്‍, ഇന്‍ഷൂറന്‍സ് സംരക്ഷണം എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്.

Leave a Comment

*
*