അതിജീവന്‍ പദ്ധതി സമര്‍പ്പണം നടത്തി

അതിജീവന്‍ പദ്ധതി സമര്‍പ്പണം നടത്തി

കാലടി: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കാലടി ഗ്രാമപഞ്ചായത്തില്‍ സഹൃദയ നടപ്പാക്കിയ അതിജീവന്‍ പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ സമര്‍പ്പണവും ജൈവസമൃദ്ധി പദ്ധതി വഴിയുള്ള അടുക്കളത്തോട്ടത്തിന്‍റെ ഉദ്ഘാടനവും നടത്തി. മാണിക്കമംഗലം പാരിഷ് ഹാളില്‍ വികാരി ഫാ. ജോസ് ചോലിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം റോജി എം. ജോണ്‍ എംഎല്‍എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലുള്ള 100 കുടുംബങ്ങളില്‍ അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നതിനുള്ള തൈകള്‍, ജൈവവളം, സ്പ്രേയര്‍ എന്നിവയുടെ വിതരണം റോജി എം. ജോണ്‍ എം.എല്‍.എ. നിര്‍വഹിച്ചു. സഹൃദയ അസി. ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, കൈക്കാരന്‍ ജോസ് കോലഞ്ചേരി, സഹൃദയ ഫൊറോനാ കോ ഓര്‍ഡിനേറ്റര്‍ മോളി, നിജിത്ത് ആര്‍. നായര്‍, കൊച്ചുത്രേസ്യ ജോസ് എന്നിവര്‍ സംസാരിച്ചു. ഇന്‍ഫാം ജില്ലാ പ്രസിഡന്‍റ് ജോസ് പോള്‍ ജൈവകൃഷി സെമിനാര്‍ നയിച്ചു. അതിജീവന്‍ പദ്ധതിയുടെ ഭാഗമായി കാലടി പഞ്ചായത്ത് അതിര്‍ത്തിയിലുള്ള പ്രളയ ബാധിതരായ കുടുംബങ്ങള്‍ക്കായി ഭവന പുനരുദ്ധാരണം, ടോയ്ലറ്റ് നിര്‍മാണം, കിണര്‍ പുനരുദ്ധാരണം, വാട്ടര്‍ പ്യൂരിഫയറുകളുടെ വിതരണം, തയ്യല്‍ മെഷീനുകളുടെ വിതരണം, ആട് വിതരണം, അടുക്കളത്തോട്ട നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയതായി സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org