ആത്മീയ ദിവ്യകാരുണ്യ സ്വീകരണത്തിനു മാര്‍പാപ്പ നിര്‍ദേശിച്ച പ്രാര്‍ത്ഥന

Published on

പകര്‍ച്ചവ്യാധി മൂലം പള്ളികളിലെത്തി ദിവ്യകാരുണ്യം സ്വീകരിക്കാന്‍ അനേകര്‍ക്കു കഴിയാത്ത സാഹചര്യത്തില്‍ ഭവനങ്ങളിലായിരുന്നുകൊണ്ട് ആത്മീയമായി ദിവ്യകാരുണ്യസ്വീകരണം നടത്തുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ പ്രാര്‍ത്ഥന.

"എന്‍റെ ഈശോയെ, അള്‍ത്താരയിലെ പരമ പരിശുദ്ധ ദിവ്യകാരുണ്യത്തില്‍ അങ്ങ് സന്നിഹിതനാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാത്തിലുമുപരി അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ ആത്മാവിലേയ്ക്ക് അങ്ങയെ സ്വീകരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഈ സമയം, അങ്ങയെ കൗദാശികമായി സ്വീകരിക്കാന്‍ എനിക്കു കഴിയാത്തതിനാല്‍ എന്‍റെ ഹൃദയത്തിലേയ്ക്ക് ആത്മീയമായി അങ്ങ് എഴുന്നള്ളി വരേണമേ. എന്‍റെ ഹൃദയത്തില്‍ അങ്ങ് എത്തിച്ചേര്‍ന്നതായി കരുതി ഞാനങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോടു പൂര്‍ണമായി ഐക്യപ്പെടുത്തുന്നു. അങ്ങില്‍ നിന്നകന്നു പോകാന്‍ എന്നെ ഒരിക്കലും അനുവദിക്കരുതേ."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org