ആതുരസേവനം നല്ല സമരിയാക്കാരന്‍റെ മനോഭാവത്തോടെ നിര്‍വഹിക്കണം മാര്‍ ജോര്‍ജ് ഞറളക്കാട്ട്

ആതുരസേവനം നല്ല സമരിയാക്കാരന്‍റെ മനോഭാവത്തോടെ നിര്‍വഹിക്കണം മാര്‍ ജോര്‍ജ് ഞറളക്കാട്ട്

നല്ല സമരിയാക്കാരന്‍റെ മനോഭാവത്തോടെ ആതുരസേവനം നിര്‍വഹിക്കണമെന്ന് കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനും കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഇന്ത്യ(ചായ്) കേരളയുടെ എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസറുമായ ആര്‍ച്ചുബിഷപ് ജോര്‍ജ് ഞരളക്കാട്ട് അനുസ്മരിപ്പിച്ചു. ആരോഗ്യസംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍റെയും ചായ് കേരളയുടെയും ആഭിമുഖ്യത്തില്‍ എറണാകുളത്ത് പിഒസിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‍റെ ആതുരശുശ്രൂഷാ രംഗത്ത് കത്തോലിക്കാ ആതുരാലയങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മഹത്തായ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. സ്ഥാപനങ്ങള്‍ ലാഭകരമാക്കാനായി മറ്റുള്ളവര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള കച്ചവട തന്ത്രങ്ങള്‍ കത്തോലിക്കാ ആശുപത്രികള്‍ സ്വീകരിക്കരുതെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. കത്തോലിക്കാ ആതുരാലയങ്ങളും ആരോഗ്യ ശുശ്രൂഷകരും പേരിനും പ്രശസ്തിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാകാതെ മറ്റുള്ളവരുടെ നന്മയ്ക്കും സൗഖ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണം.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 200 കത്തോലിക്കാ ആശുപത്രികളുടെ ഡയറക്ടര്‍മാരും അഡ്മിനിസ്ട്രേറ്റര്‍മാരും പങ്കെടുത്ത സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. ഫാ. സൈമണ്‍ പള്ളുപ്പേട്ട, ഫാ. തോമസ് വൈക്കത്തു പറമ്പില്‍, ഫാ. മാത്യു എബ്രാഹം, സിസ്റ്റര്‍ ബെറ്റി ജോസഫ്, ഫാ. സിജോ അരീക്കാട്ട്, സിസ്റ്റര്‍ ലില്ലി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org