സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വധശിക്ഷകൊണ്ടു മാത്രം തടയാനാവില്ല

ഡല്‍ഹിയില്‍ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ ഘാതകരുടെ പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ട് വധശിക്ഷ ശരിവച്ച സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെങ്കിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വധശിക്ഷകൊണ്ടു മാത്രം തടയാനാവില്ലെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ എന്ന മനുഷ്യാവകാശ സംഘടനയുടെ ഇന്ത്യന്‍ ഘടകം പ്രതികരിച്ചു. നിര്‍ഭാഗ്യവശാല്‍ വധശിക്ഷകൊണ്ടു മാത്രം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നമുക്കാവില്ല. വധശിക്ഷ കൊണ്ട് സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും മറ്റു കുറ്റകൃത്യങ്ങളും പ്രതിരോധിക്കാനിയിട്ടുണ്ടെന്ന തെളിവുകള്‍ ചൂണ്ടിക്കാണിക്കാനുമാവില്ല – ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഇന്ത്യയിലെ പ്രോഗ്രാം ഡയറക്ടര്‍ അസ്മിത ബസു പറഞ്ഞു. ഇക്കാര്യത്തില്‍ ഫലപ്രദമായ നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള സംവിധാനങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടതെന്നും അതിലൂടെ ശിക്ഷകള്‍ നീതിയുക്തമാക്കാനും പഴുതുകളില്ലാതെ പ്രാവര്‍ത്തികമാക്കാനും കഴിയണമെന്നും അസ്മിത ബസു സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org