അട്ടപ്പാടിയിലെ കൊലപാതകം മനുഷ്യത്വത്തിന് നിരക്കാത്ത ക്രൂരത – കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

Published on

അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ചിലര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവം മനുഷ്യത്വത്തിന് നിരക്കാത്തതും മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് കെസിബിസി ഐക്യജാഗ്രതാകമ്മീഷന്‍. ജനക്കൂട്ടം നിയമം കയ്യിലെടുക്കുന്നതും ശിക്ഷിക്കുന്നതും അപകടകരമായ പ്രവണതയാണ്. ഇതു തികച്ചും നിയമവിരുദ്ധവും പരിഷ്കൃതസമൂഹത്തിന് ഒട്ടും യോജിക്കാത്തതുമാണ്. ഭരണാധികാരികളും പൊതുസമൂഹവും ഇത്തരം ഭീകരമായ പ്രവണതകള്‍ നിയന്ത്രിക്കുവാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം. ദളിതരും ആദിവാസികളുമായ ജനവിഭാഗങ്ങള്‍ തുല്യരും സുരക്ഷിതരുമാണെന്ന് ഉറപ്പുവരുത്തുവാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. നിരാലംബരും നിസ്സഹായരുമായ ആദിവാസികളുടെ ക്ഷേമപദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നു പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐക്യജാഗ്രതാസമിതിയുടെ അവലോകനയോഗം വിലയിരുത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org