ഇന്ത്യയുടെ ആത്മാവിനെ മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരം:

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവെന്നും വരുംതലമുറയിലേയ്ക്ക് ഈ ആത്മാവിനെ പകര്‍ന്നുകൊടുക്കേണ്ടവര്‍ തന്നെ ഇവ മുറിച്ചുമാറ്റുന്നത് ആത്മഹത്യാപരമാണെന്നും ഇത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

സിബിഎസ്ഇ സിലബസിലെ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ 30 ശതമാനം കുറവു വരുത്തുന്നതിന്റെ മറവില്‍ ഒരു തലമുറയെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയമാക്കുന്നത് എതിര്‍ക്കപ്പെടണം. സിലബസ് ലഘൂകരണമല്ല രാഷ്ട്രീയ അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആ സൂത്രണം ചെയ്യുന്നതെന്നും സിലബസ് വെട്ടിച്ചുരുക്കല്‍ വിവാദം അനാവശ്യമെന്ന് പറയുന്ന കേന്ദ്രമാന വവിഭവശേഷി മന്ത്രി ജനങ്ങളെ വിഢികളാക്കാതെ തിരുത്തല്‍ നടപടികള്‍ക്കു തയ്യാറാകുകയാണ് വേണ്ടതെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org