ഓസ്ട്രിയന്‍ ഭരണാധികാരി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഓസ്ട്രിയന്‍ ഭരണാധികാരി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഓസ്ട്രിയായുടെ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കര്‍സ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യത്തലവനാണ് 31 കാരനായ കര്‍സ്. ഓസ്ട്രിയായിലെ സല്‍സ്ബര്‍ഗ് ഗവര്‍ണറും ചാന്‍സലര്‍ക്കൊപ്പം മാര്‍പാപ്പയെ കാണാന്‍ എത്തിയിരുന്നു. വിഖ്യാതമായ സൈലന്‍റ് നൈറ്റ് എന്ന ക്രിസ്മസ് ഗാനം രചിക്കപ്പെട്ടത് സല്‍സ് ബര്‍ഗിലാണ്. ഈ ഗാനസൃഷ്ടിയുടെ 200-ാം വാര്‍ഷികമാണ് ഇത്. ഇതിന്‍റെ ആഘോഷങ്ങള്‍ക്കു മാര്‍പാപ്പയെ ക്ഷണിക്കാനാണ് ഗവര്‍ണര്‍ എത്തിയത്. യൂറോപ്പ് നേരിടുന്ന കുടിയേറ്റ പ്രശ്നങ്ങള്‍ ചാന്‍സലറും മാര്‍പാപ്പയും ചര്‍ച്ചാവിഷയമാക്കിയെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. യൂറോപ്പിലേയ്ക്കുള്ള അനധികൃതകുടിയേറ്റവും അഭയാര്‍ത്ഥിപ്രവാഹവും നിയന്ത്രിക്കണമെന്നാവശ്യപ്പെടുന്ന നേതാവാണ് സെബാസ്റ്റ്യന്‍ കര്‍സ്. എന്നാല്‍ ഇതിനു വിരുദ്ധമായ മനോഭാവമാണ് ഈ വിഷയത്തില്‍ മാര്‍പാപ്പയ്ക്കുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org